തിരുവനന്തപുരം :നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന 'കേരളീയം' പരിപാടിയുടെ വേദികളിൽ നിയോഗിക്കുന്നതിന് സ്‌പെഷ്യൽ പൊലീസ് ഓഫിസർമാർക്കായി അപേക്ഷ ക്ഷണിച്ച് കേരള പൊലീസ് (Applications invited for Special Police Officers). 100 ഒഴിവുകളാണ് ഉള്ളത്. ഇന്ന് വൈകുന്നേരം 3 മണി വരെ അപേക്ഷ സമർപ്പിക്കാം.
600 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഏഴ് ദിവസത്തേക്ക് 100 പേരെ നിയമിക്കുക. എസ്.എസ്.എൽ.സി യോഗ്യതയുള്ള, 18നും 40നും ഇടയിൽ പ്രായമുള്ള യുവതി - യുവാക്കൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന.
താത്പര്യമുള്ളവർ ബയോഡാറ്റ, ഫോട്ടോ, ആധാർ കാർഡിന്‍റെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ acpcdtvm.pol@kerala.gov.in എന്ന വിലാസത്തിലോ 9497902795 എന്ന വാട്‌സ് ആപ്പ് നമ്പറിലോ അയക്കണം. കൂടാതെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിലെ സി - ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫിസിൽ നേരിട്ടും അപേക്ഷ നൽകാവുന്നതാണ് (Applications are invited for Special Police Officers for deputation at keraleeyam venues).
നവംബർ 1ന് കേരളീയം പരിപാടിയുമായി സംസ്ഥാന സർക്കാർ: സംസ്ഥാനത്തിന്‍റെ നേട്ടങ്ങളുടെയും പ്രശ്‌നങ്ങളുടെയും ചർച്ചയും പ്രദർശനവും കലാപരിപാടികളും ഉൾപ്പെടുത്തിയാണ് കേരളീയം പരിപാടിയുമായി സംസ്ഥാന സർക്കാർ എത്തുന്നത്. സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെയും, വിവിധ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങൾ, നമ്മുടെ തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാര്‍ഷിക-വ്യവസായ പുരോഗതിയേയും നൂതന സാങ്കേതിക വിദ്യാരംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും.