കേരളം

kerala

ETV Bharat / state

പ്ലസ് വൺ പ്രവേശനം: അപേക്ഷ സമര്‍പ്പിക്കേണ്ടത് ജൂണ്‍ 2 മുതല്‍; ക്ലാസ് ആരംഭിക്കുക ജൂലൈ 5ന് - മന്ത്രി വി ശിവന്‍കുട്ടി

പ്ലസ്‌ വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ www.adnmission.dge.kerala.gov.in എന്ന ലിങ്ക് ഉപയോഗിക്കാം. ട്രയല്‍ അലോട്ട്‌മെന്‍റ് ജൂണ്‍ 13നും അവസാന അലോട്ട്‌മെന്‍റ് ജൂലൈയിലുമാണ്

പ്ലസ് വൺ പ്രവേശനം  ഹയർ സെക്കന്‍ഡറി  ട്രയല്‍ അലോട്ട്‌മെന്‍റ്  എയ്‌ഡഡ് ഹയർ സെക്കൻഡറി  Applications for Plus One admission  Plus One admission  പ്ലസ്‌ വണ്‍  അവസാന അലോട്ട്‌മെന്‍റ്  education news  kerala news updates  latest news in kerala  മന്ത്രി വി ശിവന്‍കുട്ടി
മന്ത്രി വി. ശിവന്‍കുട്ടി

By

Published : Jun 1, 2023, 8:21 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെഹയർ സെക്കന്‍ഡറി /വൊക്കേഷണൽ ഹയർ സെക്കന്‍ഡറി ഒന്നാം വർഷ പ്രവേശനത്തിന് നാളെ മുതല്‍ ജൂണ്‍ ഒന്‍പത് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിന് എസ്‌എസ്‌എല്‍സി പഠനം പൂര്‍ത്തിയാക്കിയ സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. www.adnmission.dge.kerala.gov.in എന്ന വെബ്സൈറ്റ് വഴി കാൻഡിഡേറ്റ് ലോഗ് ഇൻ ചെയ്‌ത് Apply online എന്ന ലിങ്കിലൂടെ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം.

ട്രയൽ അലോട്ട്‌മെന്‍റ് :പ്ലസ്‌ വണ്‍ പ്രവേശത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്‍റ് ജൂണ്‍ 13നും ആദ്യ അലോട്ട്‌മെന്‍റ് ജൂണ്‍ 19നും നടക്കും. ജൂലൈയിലായിരിക്കും അവസാന അലോട്ട്‌മെന്‍റ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്‍റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂലൈ അഞ്ചിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ആഗസ്‌റ്റ് നാലിന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. എയ്‌ഡഡ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്‌കൂളുകളിലെ മാനേജ്മെന്‍റ് ക്വാട്ട (20 ശതമാനം) സീറ്റുകളിലേക്കുള്ള പ്രവേശനം അതത് മാനേജ്മെന്‍റുകളാണ് നടത്തുന്നത്. അതിനായി അതത് സ്‌കൂളുകളിൽ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷാഫോം തന്നെ സമര്‍പ്പിക്കണം.

പ്ലസ് വൺ സീറ്റിനെ ചൊല്ലി പ്രതിഷേധം തുടരുന്നു:സംസ്ഥാനത്ത് ഹയർ സെക്കൻഡറിയിൽ 30 ശതമാനം മാർജിനൽ സീറ്റിന് സർക്കാർ അനുമതി നൽകിയെങ്കിലും പ്രതിഷേധം തുടരുകയാണ്. 2022-23 അധ്യയന വർഷത്തിൽ അനുവദിച്ച 81 താത്‌കാലിക ബാച്ചുകൾ തുടരുന്നതിനും തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർ സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്‌ഡഡ് ഹയർ സെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവ് വരുത്താനുമായിരുന്നു സർക്കാർ തീരുമാനം.

എന്നാൽ വിദ്യാർഥികളെ ക്ലാസ് മുറികളിൽ കുത്തിനിറയ്‌ക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. കൂടുതൽ വിദ്യാർഥികൾ വരുമ്പോൾ അവർക്ക് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കാൻ സ്‌കൂളുകൾക്ക് സാധിക്കില്ലെന്നും അത്തരം സാഹചര്യങ്ങള്‍ വിദ്യാർഥികള്‍ക്ക് പ്രയാസം സൃഷ്‌ടിക്കുമെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.

പ്രശ്‌നം പഠിക്കാന്‍ കാര്‍ത്തികേയന്‍ കമ്മിറ്റി:മലബാർ മേഖലയിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികളുടെ എണ്ണം നിലവിലുള്ള സീറ്റുകൾക്ക് പുറമെ അധികമാണ്. ഇതേതുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കിടയിലെ ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആദ്യം പ്രതിഷേധം ഉയര്‍ന്നത്. അതേസമയം വിഷയത്തില്‍ ഉയരുന്ന പ്രതിഷേധവും വിമര്‍ശനങ്ങളുമെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം. പ്രതിഷേധങ്ങളെ തുടര്‍ന്ന് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കാർത്തികേയൻ കമ്മിറ്റി മലബാർ മേഖലയ്‌ക്ക് 150 അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് ശുപാർശ ചെയ്‌തിട്ടുണ്ട്.

also read:പ്ലസ് വൺ പ്രവേശനം : 81 താത്‌കാലിക ബാച്ചുകൾ തുടരും, 30% മാർജിനൽ സീറ്റിന് അനുമതി നൽകി മന്ത്രിസഭായോഗം

ABOUT THE AUTHOR

...view details