തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കാസർകോടിന് ഇത് ഇരട്ടിമധുരം. ജൂനിയർ വിഭാഗം മൂന്ന് കിലോഗ്രാം ഷോട്ട്പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയതിന് പുറമെ ദേശീയ റെക്കോർഡും തിരുത്തിയിരിക്കുകയാണ് കാസർകോട്ടെ താരങ്ങൾ. ഇളമ്പച്ചി ജിസിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനുപ്രിയ, കുട്ടമത്ത് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെനിന്‍ എന്നിവരാണ് ഷോട്ട്പുട്ടില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ താരങ്ങള്‍.
സംസ്ഥാന സ്‌കൂള്‍ കായിക മേള : കാസര്‍കോടിന് അഭിമാന നിമിഷം, ഷോട്ട്പുട്ടില്‍ ദേശീയ റെക്കോഡ് ഭേദിച്ച് അനുപ്രിയ - കെ സി ത്രോ അക്കാദമി
ആറ് റൗണ്ട് വീതം ഉള്ള മത്സരത്തില്‍ 15.7 3 ദൂരം എറിഞ്ഞാണ് അനുപ്രിയ ദേശീയ റെക്കോർഡ് ഭേദിച്ചത്. 14.85 എന്ന ദേശീയ റെക്കോർഡ് ആണ് അനുപ്രിയ മറികടന്നത്
കാസര്‍കോടിന് അഭിമാന നിമിഷം
ആറ് റൗണ്ട് വീതം ഉള്ള മത്സരത്തില്‍ 15.7 3 ദൂരം എറിഞ്ഞാണ് അനുപ്രിയ ദേശീയ റെക്കോർഡ് ഭേദിച്ചത്. ആറ് റൗണ്ടിൽ ഒരുതവണ ഫൗളായെങ്കിലും നാലുതവണ പത്തിന് മുകളിൽ ദൂരത്തില്‍ എറിഞ്ഞു. 14.85 എന്ന ദേശീയ റെക്കോർഡ് ആണ് തലസ്ഥാന നഗരിയിൽ അനുപ്രിയ മറികടന്നത്.
കാസർകോടുള്ള കെ സി ത്രോ അക്കാദമിയിൽ മൂന്നുവർഷമായി പരിശീലനത്തിലാണ് അനുപ്രിയ. ലോക്ക്ഡൗൺ സമയത്തടക്കം നിരന്തരം നടത്തിയ പരിശീലനത്തിന്‍റെ ഫലമാണ് ഇപ്പോൾ നേടിയതെന്ന് അനുപ്രിയ ഇടിവി ഭാരതിനോട് പറഞ്ഞു.