കേരളം

kerala

ETV Bharat / state

ജയചന്ദ്രനെ രക്ഷിക്കാൻ മുൻഭാര്യയെ സിപിഎം രംഗത്തിറക്കി: അജിത്ത് - അജിത്ത്

നേരത്തെ വിവാഹമോചനം നൽകാതിരിക്കാൻ ജോലിയും പണവും ജയചന്ദ്രൻ നസിയക്ക് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇപ്പോഴും അത്തരത്തിലുള്ള വാഗ്‌ദാനത്തിൻ്റെ പേരിലാകും നസിയ ആരോപണം ഉന്നയിച്ചതെന്നും അജിത്ത് പറഞ്ഞു.

anupama  cpm  jayachandran  ajith  ജയചന്ദ്രനെ രക്ഷിക്കാൻ സിപിഎം മുൻഭാര്യയെ രംഗത്തിറക്കി  അജിത്ത്  അനുപമ
ജയചന്ദ്രനെ രക്ഷിക്കാൻ സിപിഎം മുൻഭാര്യയെ രംഗത്തിറക്കി: അനുപമയുടെ ഭർത്താവ് അജിത്ത്

By

Published : Oct 23, 2021, 3:15 PM IST

Updated : Oct 23, 2021, 3:56 PM IST

തിരുവനന്തപുരം:പാർട്ടി നേതാവും അനുപമയുടെ അച്ഛനുമായ ജയചന്ദ്രനെ രക്ഷിക്കുന്നതിനാണ് താൻ മർദിച്ചാണ് വിവാഹമോചനം നേടിയെന്ന ആരോപണവുമായി മുൻ ഭാര്യ രംഗത്തെത്തിയതെന്ന് അനുപമയുടെ ഭർത്താവ് അജിത്ത്. ഇതിനു പിന്നിൽ സിപിഎം ആണെന്നും അജിത്ത് ആരോപിക്കുന്നു.

ജയചന്ദ്രനെ രക്ഷിക്കാൻ സിപിഎം മുൻഭാര്യയെ രംഗത്തിറക്കി: അനുപമയുടെ ഭർത്താവ് അജിത്ത്

2011ലാണ് ആദ്യ ഭാര്യ നസിയയെ അജിത്ത് വിവാഹം കഴിച്ചത്. ഇതുവരെ മർദിച്ചെന്നോ ചീത്ത വിളിച്ചെന്നോ ഒരു പൊലീസ് സ്റ്റേഷനിലും നസിയ പരാതി നൽകിയിട്ടില്ല. വിവാഹ മോചനം കോടതിയിൽ പരിഗണിച്ചപ്പോഴും ഇത്തരം ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. ഇപ്പോൾ മർദിച്ചുവെന്ന ആരോപണം ഉന്നയിക്കുന്നതിനു പിന്നിൽ സിപിഎം ആണെന്നും അജിത്ത് ആരോപിക്കുന്നു.

നേരത്തെ വിവാഹമോചനം നൽകാതിരിക്കാൻ ജോലിയും പണവും ജയചന്ദ്രൻ നസിയക്ക് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇപ്പോഴും അത്തരത്തിലുള്ള വാഗ്‌ദാനത്തിൻ്റെ പേരിലാകും നസിയ ആരോപണം ഉന്നയിച്ചതെന്നും അജിത്ത് പറഞ്ഞു.

Also Read: കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമയുടെ അറിവോടെ ; ആരോപണവുമായി അജിത്തിന്‍റെ ആദ്യ ഭാര്യ

Last Updated : Oct 23, 2021, 3:56 PM IST

ABOUT THE AUTHOR

...view details