കേരളം

kerala

ETV Bharat / state

വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ല; നടക്കുന്നത് കണ്ണില്‍ പൊടിയിടാനുള്ള നടപടിയെന്ന് അനുപമ - kerala police

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനേയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണേയും തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് അനുപമയുടെ ആവശ്യം

വകുപ്പ് തല അന്വേഷണം  ശിശുക്ഷേമ സമിതി  അനുപമ കേസ്‌  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി  ദത്ത് നല്‍കിയ സംഭവം  anupama case kerala  anupama case  chid wellfare committee  kerala police  child adoption case kerala
വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ല; നടക്കുന്നത് കണ്ണില്‍ പൊടിയിടാനുള്ള നടപടികളെന്ന്‌ അനുപമ

By

Published : Nov 4, 2021, 7:17 PM IST

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പരാതിക്കാരിയായ അനുപമ. ആരോപണ വിധേയരെ മാറ്റി നിര്‍ത്തി വേണം അന്വേഷണം നടത്താന്‍. ഇപ്പോള്‍ നടക്കുന്നത് കണ്ണില്‍ പൊടിയിടാനുള്ള നടപടികളാണെന്നും അനുപമ പറഞ്ഞു.

ALSO READ:കേരളം ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനേയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണേയും തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് അനുപമയുടെ ആവശ്യം. ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും പ്രത്യക്ഷ സമരവുമായി മുന്നോട്ട് വരുമെന്നും അനുപമ അറിയിച്ചു. ആരോപണ വിധേയര്‍ തല്‍സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കുന്നതിനും സഹപ്രവര്‍ത്തകരെ സ്വാധീനിക്കുന്നതിനും കാരണമായേക്കും.

കുഞ്ഞിനെ ആദ്യം കിട്ടിയപ്പോള്‍ പെണ്‍കുഞ്ഞായാണ് രേഖപ്പെടുത്തുന്നത്. ഒരു കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അറിയാന്‍ അധിക സമയം വേണ്ട. എന്‍റെ കുഞ്ഞിന്‍റെ കാര്യത്തില്‍ മാത്രം ഈ തെറ്റ് എങ്ങനെ പറ്റിയെന്നും അനുപമ ചോദിച്ചു.

ALSO READ:ദീപാവലി ദിനത്തിൽ മധുരം കൈമാറി ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സൈന്യം

അതേസമയം കേസില്‍ പ്രതികളായ അനുപമയുടെ അമ്മയടക്കം അഞ്ച് പേര്‍ക്ക് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. അമ്മ സ്‌മിത അടക്കമുള്ളവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്‌റ്റ്‌ അനിവാര്യമെങ്കില്‍ ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

ABOUT THE AUTHOR

...view details