കേരളം

kerala

ETV Bharat / state

Antony Raju On Cabinet Reorganization: 'മന്ത്രിസ്ഥാനം ഒഴിയുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല'; ഗതാഗത മന്ത്രി ആന്‍റണി രാജു - മന്ത്രി ആന്‍റണി രാജു

Ministry reshuffle: മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് ഒരു ചർച്ചയും ഇടതുമുന്നണിയിൽ നടന്നിട്ടില്ലെന്നും മുന്നണി ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവക്കുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു.

Antony Raju On Cabinet Reorganization  Antony Raju  Cabinet Reorganization  Cabinet reshuffle  Ministry reshuffle  Pinarayi Cabinet Reorganization  ഗതാഗത മന്ത്രി ആന്‍റണി രാജു  മന്ത്രിസ്ഥാനം ആന്‍റണി രാജു  ആന്‍റണി രാജു  ആന്‍റണി രാജു രാജി  മന്ത്രിസഭ പുനഃസംഘടന  മന്ത്രിസഭ പുനഃസംഘടന മന്ത്രിമാരുടെ രാജി  മന്ത്രി ആന്‍റണി രാജു  മന്ത്രിസഭ പുനഃസംഘടന ചർച്ചകൾ
Antony Raju On Cabinet Reorganization

By ETV Bharat Kerala Team

Published : Sep 15, 2023, 1:45 PM IST

Updated : Sep 15, 2023, 2:25 PM IST

മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട്

തിരുവനന്തപുരം : മന്ത്രിസ്ഥാനം ഒഴിയുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു (Antony Raju). മന്ത്രിസഭ പുനഃസംഘടന (Ministry reshuffle) സംബന്ധിച്ച് ഒരു ചർച്ചയും ഇടതുമുന്നണിയിൽ നടന്നിട്ടില്ല. മാധ്യമങ്ങളിൽ മാത്രമാണ് ഇത്തരം ഒരു വാർത്ത കണ്ടത്. മന്ത്രി ആകണമെന്ന് ഒരു ആവശ്യവും മുന്നണി നേതൃത്വത്തിന് മുന്നിൽ വച്ചിട്ടില്ല.

മുന്നണിയുടെ തീരുമാന പ്രകാരമാണ് മന്ത്രിയായത്. മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ആദ്യം മുന്നണി പറഞ്ഞപ്പോൾ വിസമ്മതിച്ച ആളാണ് താൻ. മുന്നണി ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം ഒഴിയും. അതിൽ ഒരു വിഷമവും ഉണ്ടാകില്ലെന്നും ആന്‍റണി രാജു പറഞ്ഞു.

ഒരു സംസ്ഥാനം മുഴുവൻ നോക്കുന്നതിനേക്കാൾ നല്ലതാണ് ഒരു നിയോജകമണ്ഡലം നോക്കുന്നത്. എന്നാൽ അതൊന്നും സംസാരിക്കേണ്ട സമയം ഇതല്ലെന്നും ആന്‍റണി രാജു പറഞ്ഞു. മന്ത്രിസ്ഥാനത്തുനിന്ന് പുറത്ത് പോകേണ്ടി വന്നാൽ പോകും. എന്നാൽ ഇടതുമുന്നണിക്കൊപ്പം തന്നെ ഉറച്ചുനിൽക്കും എന്നും ആന്‍റണി രാജു വ്യക്തമാക്കി.

മുന്നണി എന്ത് തീരുമാനിച്ചാലും അത് എല്ലാവർക്കും ബാധകമാണ്. ജനങ്ങളിലേക്ക് എത്താൻ മന്ത്രിസ്ഥാനം വേണമെന്നില്ല. ഗതാഗതം ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ്. അത് നന്നായി കൈകാര്യം ചെയ്‌തു എന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ചൊന്നും ചർച്ച ചെയ്യേണ്ട സമയമായിട്ടില്ല (Antony Raju On Cabinet Reorganization). ചേരാൻ പോകുന്ന എൽഡിഎഫ് യോഗത്തിന്‍റെ അജണ്ട പോലും തീരുമാനിച്ചിട്ടില്ല. മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾ മാത്രമാണ് ഇപ്പോൾ നിറയുന്നതെന്നും മന്ത്രി പറഞ്ഞു.

Also read :Pinarayi Ministry Cabinet Reorganization ഗണേഷും കടന്നപ്പള്ളിയും പിണറായി മന്ത്രിസഭയിലേക്ക്, സിപിഎം മന്ത്രിമാരിലും മാറ്റം

പുനഃസംഘടന ചർച്ചകൾ : സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടന ചർച്ചകൾ സജീവമാകുകയാണെന്നാണ് റിപ്പോർട്ട്. രണ്ടരവർഷം കഴിയുമ്പോൾ രണ്ട് ഘടകകക്ഷി മന്ത്രിമാർ മാറുകയും മറ്റ് ഘടകകക്ഷി മന്ത്രിമാർക്ക് മന്ത്രിസ്ഥാനം കൈമാറുകയും ചെയ്യണമെന്നാണ് എല്‍ഡിഎഫിലെ നിലവിലെ ധാരണ. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗതാഗത മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും മന്ത്രിസ്ഥാനം രാജി വയ്‌ക്കുമെന്നാണ് സൂചന. പകരം കേരള കോൺഗ്രസ് ബി പ്രതിനിധി കെ ബി ഗണേഷ് കുമാറും കോൺഗ്രസ് എസ് പ്രതിനിധി രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകുമെന്നും വാർത്തകളുണ്ട്.

സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും ഇതോടൊപ്പം മാറ്റം ഉണ്ടാകും എന്നാണ് സൂചന. സംസ്ഥാന സർക്കാരിന്‍റെ ഭരണം സംബന്ധിച്ചുള്ള പോരായ്‌മകൾ പരിഹരിക്കണം എന്ന അഭിപ്രായവും സിപിഎമ്മിലുണ്ട്. അതിന്‍റെ ഭാഗമായി ചില മന്ത്രിമാരുടെ വകുപ്പുകൾ മാറ്റുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് സിപിഎം ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഒക്‌ടോബർ ആദ്യം ഈ ധാരണ നടപ്പിലാക്കാനുള്ള നടപടികൾ ഇടതുമുന്നണി ആരംഭിച്ചിട്ടുണ്ട്. ഈ മാസം 20ന് ചേരുന്ന ഇടതുമുന്നണി യോഗത്തിലും വെള്ളിയാഴ്‌ച മുതൽ ചേരുന്ന സിപിഎം നേതൃയോഗത്തിലും മന്ത്രിസഭ പുനഃസംഘടനയെ സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.

Last Updated : Sep 15, 2023, 2:25 PM IST

ABOUT THE AUTHOR

...view details