കേരളം

kerala

ETV Bharat / state

കേരളത്തില്‍ പുകയില ഉപയോഗം വർധിച്ചെന്ന് ഋഷിരാജ് സിങ് - anti-tobacco-day

ലഹരി വസ്തുക്കൾ കൈവശം വയ്ക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍

റിഷിരാജ് സിങ്

By

Published : May 31, 2019, 5:01 PM IST

Updated : May 31, 2019, 7:50 PM IST

തിരുവനന്തപുരം:രണ്ടു വർഷത്തിനിടെ കേരളത്തിൽ പിടിച്ചെടുത്ത് നശിപ്പിച്ചത് ഒന്നര ലക്ഷം കിലോ പുകയില ഉൽപ്പന്നങ്ങളെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പുകയില ഉപയോഗം ഗണ്യമായി വർധിച്ചു വരികയാണ്. ഇന്ത്യയിൽ പത്ത് ലക്ഷം പേരാണ് പ്രതിവർഷം പുകയില മൂലം മരണത്തിലേക്ക് നീങ്ങുന്നത്. രോഗികളാകുന്നവരുടെ ചികിത്സാചെലവ് മാത്രം 1,45,000 കോടി വരും. അഞ്ച് വയസിൽ താഴെയുള്ള അഞ്ച് ലക്ഷം കുട്ടികളാണ് മറ്റുള്ളവരുടെ പുകയില ഉപയോഗം മൂലം ഇന്ത്യയിൽ മരിക്കുന്നതെന്നും ഋഷിരാജ് സിങ് പറഞ്ഞു. ലഹരി വസ്തുക്കൾ കൈവശം വയ്ക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നവർക്കെതിരായ നടപടികൾ കർശനമാക്കാൻ സർക്കാർ നിയമ വഴികൾ സ്വീകരിച്ചുവരികയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിമുക്തി ഹ്രസ്വചിത്ര മത്സരത്തിലെ വിജയികൾക്കുളള ക്യാഷ് അവാർഡുകളും യോഗത്തിൽ വിതരണം ചെയ്തു.

കേരളത്തില്‍ പുകയില ഉപയോഗം വർധിച്ചെന്ന് ഋഷിരാജ് സിങ്
Last Updated : May 31, 2019, 7:50 PM IST

ABOUT THE AUTHOR

...view details