കേരളം

kerala

ETV Bharat / state

ജോണി നെല്ലൂരിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അനൂപ് ജേക്കബ് - anoop jacob

ഏപ്രിലിൽ സംസ്ഥാന സമ്മേളനം ചേർന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

ജോണി നെല്ലൂര്‍  അനൂപ് ജേക്കബ്  കേരള കോൺഗ്രസ് ജേക്കബ്  വാകനാട് രാധാകൃഷ്‌ണന്‍  johny nellur expell  anoop jacob  kerala congress jacob
ജോണി നെല്ലൂരിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അനൂപ് ജേക്കബ്

By

Published : Mar 6, 2020, 3:46 PM IST

തിരുവനന്തപുരം: ജോണി നെല്ലൂരിനെ കേരള കോൺഗ്രസ് ജേക്കബിൽ നിന്ന് പുറത്താക്കിയെന്ന് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ്. അച്ചടക്ക ലംഘനം ആവർത്തിക്കുന്നതിനാലാണ് നടപടി. പാർട്ടി നൽകിയ നോട്ടീസിന് വിശദീകരണം നൽകാൻ ജോണി നെല്ലൂർ തയ്യാറായിട്ടില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു.

ജോണി നെല്ലൂരിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അനൂപ് ജേക്കബ്

ജോണി നെല്ലൂരിനെ കൂടാതെ രണ്ട് ഭാരവാഹികളെയും പാർട്ടിയിൽ നിന്നും പുറത്താക്കി. ചെയർമാന്‍റെ ചുമതല വർക്കിങ് ചെയർമാനായ വാകനാട് രാധാകൃഷ്‌ണന്‌ നൽകിയിട്ടുണ്ട്. ഏപ്രിലിൽ സംസ്ഥാന സമ്മേളനം ചേർന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. ലയന തീരുമാനം പാർട്ടിയുടെ ഭൂരിപക്ഷ അഭിപ്രായമല്ല. ലയനം സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു ചർച്ചയും താൻ നടത്തിയിട്ടില്ല. പാർട്ടി പ്രവർത്തകർക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ് നെല്ലൂരിന്‍റെ നീക്കം. 13 ഭാരവാഹികളിൽ 11 ഭാരവാഹികളും പാർട്ടിക്കൊപ്പമാണെന്നും അനൂപ് ജേക്കബ് പറഞ്ഞു.

ഉടുമ്പൻചോല, തരൂർ സീറ്റുകൾ കഴിഞ്ഞതവണ പാർട്ടിക്ക് ലഭിക്കുമായിരുന്നു. എന്നാൽ ജോണി നെല്ലൂർ ഇതിന് വഴങ്ങിയില്ല. ഇതിലൂടെ പാർട്ടിയുടെ അവസരമാണ് നഷ്‌ടപ്പെട്ടത്. ഇപ്പോഴത്തെ ലയനം ഭാഗ്യാന്വേഷികളുടെ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

ABOUT THE AUTHOR

...view details