തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് പിരിച്ചുവിട്ടെന്ന ജോണി നെല്ലൂരിന്‍റെ പ്രസ്‌താവന തമാശയെന്ന് അനൂപ് ജേക്കബ് എം.എല്‍.എ. പാര്‍ട്ടി പിരിച്ച് വിടാനുള്ള അധികാരം ചെയര്‍മാനായ ജോണി നെല്ലൂരിനില്ല. ജോണി നെല്ലൂര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെന്നും ഇതിന് ഇവര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് പിരിച്ചുവിട്ടെന്ന പ്രഖ്യാപനം തള്ളി അനൂപ് ജേക്കബ് - ജോണി നെല്ലൂർ
കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് പിരിച്ച് വിടാനുള്ള അധികാരം ചെയര്‍മാനായ ജോണി നെല്ലൂരിനില്ലെന്ന് അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു.
അനൂപ് ജേക്കബ് എം.എല്‍.എ
വെള്ളിയാഴ്ച ഭാരവാഹി യോഗം ചേര്‍ന്ന് തുടര്‍ നടപടി സ്വീകരിക്കും. ജോണി നെല്ലൂർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അനൂപ് ജേക്കബ് പറഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി ലയിക്കാനുള്ള തയാറെടുപ്പിലാണ് ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂര്‍ വിഭാഗം. ഇതിന്‍റെ ഭാഗമായാണ് പാര്‍ട്ടി പിരിച്ചുവിട്ടുവെന്ന് ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചത്.