തിരുവനന്തപുരം:ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്‌ച ആരംഭിക്കും. വര്‍ക് ഷീറ്റ് മാതൃകയിലാണ് ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയാണ് വാര്‍ഷിക മൂല്യനിര്‍ണയം നടത്തുക.
എല്‍.പി ക്ലാസിലെ കുട്ടികള്‍ പരീക്ഷാദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം. അഞ്ച് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. എട്ട്, ഒന്‍പത് ക്ലാസുകളിലെ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങളും ഉണ്ടാകും. എല്ലാ പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ ചോദ്യങ്ങളുണ്ടാവുക.