കേരളം

kerala

ETV Bharat / state

ഒന്നു മുതല്‍ ഒമ്പത് ക്ലാസുകൾക്ക് വാര്‍ഷിക പരീക്ഷ നാളെ മുതല്‍ - വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ചോദ്യപേപ്പറാണ് തയാറാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളില്‍ നാളെ മുതല്‍ വാര്‍ഷിക പരീക്ഷ  Annual examination in schools in the state from tomorrow  Annual examination for classes 1 to 9 from wednesday  ഒന്നു മുതല്‍ ഒമ്പത് ക്ലാസുകൾക്ക് വാര്‍ഷിക പരീക്ഷ നാളെ മുതല്‍  1 മുതൽ 9 ക്ലാസുകൾക്ക് വാർഷിക പരീക്ഷ ബുധനാഴ്‌ച  ഫിസിക്കൽ പരീക്ഷ ബുധനാഴ്‌ച  schoo physical exam from wednesday  കേരളം വാർഷിക പരീക്ഷ  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  Education Minister V Sivankutty
ഒന്നു മുതല്‍ ഒമ്പത് ക്ലാസുകൾക്ക് വാര്‍ഷിക പരീക്ഷ നാളെ മുതല്‍

By

Published : Mar 22, 2022, 1:02 PM IST

തിരുവനന്തപുരം: കൊവിഡ് തീര്‍ത്ത നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ നാളെ (23.03.2022) കുട്ടികള്‍ നേരിട്ടെത്തി പരീക്ഷ എഴുതും. ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് നാളെ വാര്‍ഷിക പരീക്ഷ ആരംഭിക്കുന്നത്. ഒന്നു മുതല്‍ 4 വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക ചോദ്യപേപ്പര്‍ തയാറാക്കിയിട്ടുള്ളത്. 5 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും.

കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ചോദ്യപേപ്പറാണ് തയാറാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കുട്ടികളെ മാനസികമായി തയാറെടുക്കുന്നതിനുവേണ്ടിയാണ് പരീക്ഷ. അടുത്ത അധ്യയന വർഷം മുതൽ സ്‌കൂളുകളുടെ പ്രവർത്തനത്തിന് മാർഗരേഖ തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എല്‍.പി ക്ലാസിലെ കുട്ടികള്‍ പരീക്ഷ ദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം. 5 മുതല്‍ 7 വരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8, 9 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങളും ഉണ്ടാകും.

എല്ലാ പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 8,9 ചോദ്യപേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ ആയിരിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. സ്‌കൂളുകളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാം. 34,37,570 കുട്ടികള്‍ ആണ് പരീക്ഷ എഴുതുന്നത്. സംസ്ഥാന സിലബസിലെ പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും.

ALSO READ:'ശ്രീവല്ലി'യും പാടി ക്ളാസില്‍ നോട്ടെഴുത്ത്; വൈറലായി അധ്യാപികയും പിള്ളേരും

ABOUT THE AUTHOR

...view details