തിരുവനന്തപുരം :ഓഡിറ്റോറിയത്തിന്‍റെ നാലു ചുമരുകള്‍ വിട്ട് കതിര്‍ മണ്ഡപങ്ങള്‍ പുറത്തേക്ക് വരികയാണ്. അവിടെ കടലിന്‍റെ മനോഹാരിതയുണ്ട്, തീരത്തിന്‍റെ സുഗന്ധമുണ്ട്. ഈയൊരു സാന്നിധ്യത്തിലെ മനോഹരമായ മംഗല്യം എന്നത് ഇനി സങ്കല്‍പ്പമല്ല, യാഥാര്‍ഥ്യമാണ്. വെഡിങ് ഡെസ്റ്റിനേഷന്‍ എന്ന പുതിയ മാറ്റം കേരളത്തിലും ഇപ്പോള്‍ ട്രെന്‍ഡിങ് ആവുകയാണ് (Wedding Destination In Kerala).
സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള പൊതു ഇടങ്ങളെ സജ്ജീകരിച്ച് ഡെസ്റ്റിനേഷന്‍ വെഡിങ് സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാവുകയാണ് കേരളം. ടൂറിസം വകുപ്പിന്‍റെ മുന്‍കയ്യിലാണ് ഈ പൊതു ഇട വെഡിങ് ഡെസ്റ്റിനേഷന്‍. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് തയ്യാറായ ഡെസ്റ്റിനേഷനില്‍ ഉള്ളൂര്‍ സ്വദേശിയായ അനഘ എസ് ഷാനുവും കൊല്ലം സ്വദേശി റിയാസും പ്രഥമ വധൂവരന്മാരായി.