തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ സി.ബി.ഐ. അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി സന്തോഷത്തോട് കൂടി കാണുന്നുവെന്ന് അനിൽ അക്കര എം.എൽ.എ.
ലൈഫ് മിഷന്‍ കേസിലെ ഹൈക്കോടതി ഉത്തരവ്; വീട് മുടക്കിയെന്ന് വിളിച്ചവര്‍ക്കുള്ള മറുപടിയെന്ന് അനില്‍ അക്കര - life mission case
വടക്കാഞ്ചേരിയിൽ 140 കുടുംബങ്ങൾക്ക് വീട് ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിലും അനുകൂല വിധി പ്രതീക്ഷിക്കുന്നതായും അനിൽ അക്കര പറഞ്ഞു
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ഉയർത്തി കൊണ്ടു വന്നപ്പോൾ മുതലുള്ള വീട് മുടക്കി എന്ന പേരിൽ തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾക്കുള്ള മറുപടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. പൊതു ജീവിതത്തിലെ ഏത് സ്ഥാനമാനങ്ങൾ നഷ്‌ടപ്പെട്ടാലും ജീവൻ ഉള്ളിടത്തോളം കാലം അഴിമതിക്കെതിരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കാഞ്ചേരിയിൽ 140 കുടുംബങ്ങൾക്ക് വീട് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് താൻ നൽകിയ പൊതുതാൽപര്യ ഹർജിയിലും അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്ന് അനിൽ അക്കര പറഞ്ഞു.