കേരളം

kerala

ETV Bharat / state

അനില്‍ അക്കരയുടെ പ്രസ്താവന വിവാദത്തില്‍; കെപിസിസിക്ക് അതൃപ്‌തി - തിരുവനന്തപുരം

ഫേസ്‌ബുക്കിലൂടെയുള്ള വിമര്‍ശനവും പിന്നാലെ വാര്‍ത്താ ചാനലുകളിലൂടെയുള്ള പ്രതികരണവും അങ്ങേയറ്റം അപലപനീയമാണെന്ന് കെപിസിസി നേതാക്കള്‍ വ്യക്തമാക്കി.

അനില്‍ അക്കരയുടെ പ്രസ്താവന വിവാദത്തില്‍

By

Published : Jul 24, 2019, 9:00 PM IST

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരായ അനില്‍ അക്കര എംഎല്‍എയുടെ വിവാദ പ്രസ്‌താവനയില്‍ കെപിസിസി നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. അനില്‍ അക്കര എംഎല്‍എയുടെ പ്രസ്താവന സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുമായി കെപിസിസി അധ്യക്ഷന്‍ വിശദമായി ചര്‍ച്ച ചെയ്തു. ആദ്യം ഫേസ്‌ബുക്കിലൂടെയുള്ള വിമര്‍ശനവും പിന്നാലെ വാര്‍ത്താ ചാനലുകളിലൂടെയുള്ള പ്രതികരണവും അങ്ങേയറ്റം അപലപനീയമാണെന്ന് നേതാക്കള്‍ വിലയിരുത്തി. ഇക്കാര്യത്തില്‍ അനില്‍ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കുമെന്നാണ് സൂചന. തൃശൂരില്‍ ഡിസിസി പ്രസിഡന്‍റ് ഇല്ലെന്നും കണ്ടെത്തുന്നതില്‍ പ്രസിഡന്‍റിന് ഒരു ഉത്തരവാദിത്തവും ഇല്ലേ എന്നുമായിരുന്നു ഫേസ്‌ബുക്കിലൂടെ അനില്‍ അക്കരയുടെ വിമര്‍ശനം. തൊട്ടു പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ രമ്യാഹരിദാസ് എംപിക്ക് കാറുവാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ പിരിവിനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍ത്തതിനെയും അനില്‍ അക്കര വിമര്‍ശിച്ചു.

ABOUT THE AUTHOR

...view details