തിരുവനന്തപുരം: കോർപ്പറേഷനിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് പട്ടിക ആവശ്യപ്പെട്ട് മേയർ അയച്ചു എന്ന് പറയുന്ന കത്ത് താന്‍ കണ്ടിട്ടില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. അത്തരത്തിലൊരു കത്ത് ഇതുവരെ കിട്ടിയിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞത്.
മേയർ സ്ഥലത്തില്ലാത്തതിനാൽ വിഷയത്തിൽ വിശദീകരണം തേടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ വിശദീകരണം തേടിയ ശേഷം വിശദമായ പ്രതികരിക്കും. കത്ത് വ്യാജമാണെങ്കിൽ നിയമ നടപടി സ്വീകരിക്കും. വ്യാജമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.