തിരുവനന്തപുരം : വിഴിഞ്ഞത്ത് സമവായ നീക്കങ്ങളുടെ ഭാഗമായി സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്‌ച നടത്തി. വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയാണ് തോമസ് ജെ നെറ്റോയെ കണ്ടത്. സഭയുമായി പാർട്ടി ഏറ്റുമുട്ടലിനില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചതായും സംഘർഷം ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചതായും സൂചനയുണ്ട്.
വിഴിഞ്ഞം സമരം : ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്‌ച നടത്തി ആനാവൂർ നാഗപ്പൻ - TRIVANDRUM LATEST NEWS
വിഴിഞ്ഞം പ്രശ്‌നത്തിൽ സിപിഎം ഒത്തുതീർപ്പിന് ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്‌ച നടത്തിയത്
ആനാവൂർ നാഗപ്പൻ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്‌ച നടത്തി
എന്നാൽ എന്തൊക്കെ കാര്യങ്ങളിലാണ് ധാരണയായിരിക്കുന്നതെന്ന് അറിവായിട്ടില്ല. ചീഫ് സെക്രട്ടറി വിപി ജോയ് ഇന്നലെ മലങ്കര-ലത്തീൻ അതിരൂപതയുടെ സഭ തലവന്മാരുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ മലങ്കര കാതോലിക്ക സഭാ തലവൻ ക്ലിമ്മിസ് കാതോലിക്ക ബാവയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ ജില്ല നേതൃത്വം പ്രശ്‌നത്തിൽ ഇടപെട്ടിരിക്കുന്നത്.