തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ. കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത തകർക്കുകയാണ് ലക്ഷ്യം. പരാതിക്കാർ ആരെന്ന് വിജിലൻസ് വ്യക്തമാക്കണം. സ്വകാര്യ പണമിടാപാട് സ്ഥാപനങ്ങളാണ് റെയ്‌ഡിനു പിന്നിലെന്ന് സംശയിക്കണമെന്നും ആനത്തലവട്ടം പറഞ്ഞു.
കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത തകർക്കുകയാണ് ലക്ഷ്യം: ആനത്തലവട്ടം ആനന്ദൻ - ksfe vigilance raid latest news
കെ.എസ്.എഫ്.ഇയിൽ ഇപ്പോൾ നടക്കുന്ന പരിശോധനയിലൂടെ എതിരാളികൾക്ക് അവസരം ഉണ്ടാക്കുകയാണ് വിജിലൻസ് ചെയ്‌തതെന്ന് ധനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.
കെ.എസ്.എഫ്.ഇ
വിജിലൻസിനെതിരെ ധനമന്ത്രി ടി.എം തോമസ് ഐസക് നേരത്തെ രംഗത്തെത്തിയിരുന്നു. വിജിലൻസിന് വട്ടാണെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്ക് കീഴിലുള്ള വിജിലൻസ് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ കെ.എസ്.എഫ്.ഇയിൽ പരിശോധന നടത്തിയതിൽ കടുത്ത അതൃപ്‌തിയാണ് സിപിഎമ്മിനുള്ളിൽ തന്നെ ഉയരുന്നത്.