തിരുവനന്തപുരം:കൃത്രിമ സെറ്റുകളില്ലാതെ സ്വാഭിവകമായ സെറ്റുകൾ മാത്രമുപയോഗിച്ച് മലയാളത്തില്‍ ആദ്യായി ഒരു വാണിജ്യ ചിത്രം പ്രദര്‍ശനത്തിന് തയാറാകുന്നു. മാധ്യമ പ്രവര്‍ത്തകനായ ഷെമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'അനക്ക് എന്തിന്‍റെ കേടാ' എന്ന സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്ന 50 ലേറെ സെറ്റുകളും സ്വാഭാവിക സെറ്റുകളാണ്.
സെറ്റല്ല എല്ലാം ഒർജിനൽ തന്നെ; പ്രദർശനത്തിനൊരുങ്ങി 'അനക്ക് എന്തിന്‍റെ കേടാ' - പ്രദർശനത്തിനൊരുങ്ങി അനക്ക് എന്തിന്‍റെ കേടാ
മാധ്യമ പ്രവര്‍ത്തകനായ ഷെമീര്‍ ഭരതന്നൂർ രചനയും സംവിധാനവും നിര്‍വഹിച്ച അനക്ക് എന്തിന്‍റെ കേടാ എന്ന ചിത്രം കൃത്രിമ സെറ്റുകളില്ലാതെ സ്വാഭിവകമായ സെറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ മുക്കം പഞ്ചായത്തും പരിസര പ്രദേശങ്ങളും ലൊക്കേഷനായി തെരഞ്ഞെടുത്ത ഈ ചിത്രത്തില്‍ കൃത്രിമമായ ഒരു സെറ്റുപോലുമില്ല. മാത്രമല്ല ഒരു മുസ്‌ലിം പള്ളി പശ്ചാത്തലമായ സീനില്‍ പോലും ഉപയോഗിച്ചിരിക്കുന്നത് സെറ്റല്ല എന്നതാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്.
കൂടാതെ വയനാടിനോട് അതിര്‍ത്തി പങ്കിടുന്ന മുക്കത്തിന്‍റെ സ്വാഭാവികമായ ഗ്രാമീണത്തനിമയും സൗന്ദര്യവും ഈ സിനിമയെ കൂടുതല്‍ ഹൃദ്യമാക്കുന്നു. പാട്ടും നൃത്തവും സംഘട്ടനങ്ങളും തമാശകളും ചിന്തകളുമായി മുന്നേറുന്ന ഈ ഫാമിലി എന്‍റര്‍ടെയിനറിന്‍റെ വിശേഷങ്ങള്‍ ഇടിവി ഭാരതുമായി പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ഷെമീര്‍ ഭരതന്നൂര്‍.