തിരുവനന്തപുരം: വ്യവസായ സംരംഭകർക്ക് അതിവേഗത്തിൽ ലൈസൻസും അനുമതിയും ലഭ്യമാക്കുന്നതിനുള്ള ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റിന്‍റെ പരിഷ്കരിച്ച പതിപ്പ് പ്രവർത്തനം ആരംഭിച്ചു. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനാണ് പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കിയത്. പത്തു കോടി വരെയുള്ള വ്യവസായം തുടങ്ങാൻ മുൻകൂർ അനുമതി വേണ്ടെന്ന പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് ഓൺലൈൻ ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റ് പരിഷ്കരിച്ചിരിക്കുന്നത്. പത്ത് കോടി വരെ മുതൽ മുടക്കുള്ള സംരംഭം തുടങ്ങാൻ മൂന്ന് വർഷത്തേയ്ക്ക് അനുമതികൾ വേണ്ടയെന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.
ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റിന്‍റെ പരിഷ്കരിച്ച പതിപ്പ് പ്രവർത്തനം ആരംഭിച്ചു - An updated version of the single window K Swift
പത്ത് കോടി വരെ മുതൽ മുടക്കുള്ള സംരംഭം തുടങ്ങാൻ മൂന്ന് വർഷത്തേയ്ക്ക് അനുമതികൾ വേണ്ടയെന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.
ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റിന്‍റെ പരിഷ്കരിച്ച പതിപ്പ് പ്രവർത്തനം ആരംഭിച്ചു
15 കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് അനുമതി നൽകുന്ന ജില്ലാ ബോർഡിന്‍റെ മുൻപാകെ സാക്ഷ്യപത്രം നൽകുമ്പോൾ ലഭിക്കുന്ന രസീത് കിട്ടിയാൽ സംരംഭം തുടങ്ങാം. ഈ നടപടികളെല്ലാം കെ. സ്വിഫ്റ്റ് വഴി അതി വേഗത്തിൽ ലഭ്യമാകും. കെ. സ്വിഫ്റ്റ് വഴി നൽകുന്ന അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമായില്ലെങ്കിൽ കൽപ്പിത അനുമതിയായി കണക്കാക്കി നിക്ഷേപകന് സംരംഭം തുടങ്ങാം. പതിനൊന്ന് മാസത്തിനിടെ കെ സ്വിഫ്റ്റ് വഴി 1011 സംരംഭകർ രജിസ്റ്റർ ചെയ്‌തു. ഇതിൽ 232 പേർക്ക് അനുമതി ലഭ്യമായിട്ടുണ്ട്.
Last Updated : Jan 20, 2020, 6:49 PM IST