തിരുവനന്തപുരം :അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിൽ നിയമസഭയില്‍ പരിഹാസവുമായി എ.എൻ ഷംസീർ. കെ റെയിൽ സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് ഷംസീർ കോൺഗ്രസിനെ പരിഹസിച്ചത്. വികസനത്തെ എതിർക്കുന്നതുകൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ തോൽക്കുന്നത്. എന്തിനേയും എതിർത്താൽ സ്ഥിരം പ്രതിപക്ഷത്തിരിക്കേണ്ട അവസ്ഥ വരുമെന്നും ഷംസീർ പറഞ്ഞു.
'ബിജെപി ഓഫിസിൽ വേണുഗോപാലിന്‍റെ ചിത്രം, കെ.സി ബിജെപിയുടെ ഐശ്വര്യം' ; കോൺഗ്രസിനെ പരിഹസിച്ച് എ എന്‍ ഷംസീർ - എ എൻ ഷംസീർ എംഎൽഎ നിയമസഭ
എ.ഐ.സി.സി മീറ്റിങ്ങിൽ കണ്ടത് 'അയ്യോ അച്ഛാ പോകല്ലേ' എന്ന രംഗമാണെന്ന് എഎന്‍ ഷംസീർ എംഎൽഎ
കോൺഗ്രസിനെ പരിഹസിച്ച് ഷംസീർ എംഎൽഎ
Also Read: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴി വില; ഒരു മാസത്തിനിടെ കൂടിയത് 65 രൂപ
കോൺഗ്രസ് ഇതിൽ നിന്ന് പാഠം പഠിക്കണം. എ.ഐ.സി.സി മീറ്റിങ്ങിൽ കണ്ടത് 'അയ്യോ അച്ഛാ പോകല്ലേ' എന്ന രംഗമാണ്. ബിജെപി ഓഫിസിൽ മോദിയുടെ ചിത്രത്തിനൊപ്പം കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻ്റെ ചിത്രവും 'കെ.സി ഈ ഓഫീസിൻ്റെ ഐശ്വര്യം' എന്ന ബോർഡും വച്ചിട്ടുണ്ടെന്നും ഷംസീർ കുറ്റപ്പെടുത്തി.