തിരുവനന്തപുരം: സുരക്ഷിതമല്ലാത്തതും നിലവാരമില്ലാത്തതുമായ അമൃതം പൊടി സംസ്ഥാനത്തെ അങ്കണവാടികളില്‍ വിതരണം ചെയ്‌തിരുന്നതായി സിഎജി റിപ്പോർട്ട്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും തിരിച്ചെടുക്കാത്ത അമൃതം പൊടി വിതരണം ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുത്ത 13 സർക്കിളുകളിലാണ് ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശോധന നടത്താൻ നിർദേശിച്ചിരുന്നത്.
2020 സെപ്‌റ്റംബറിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഗുരുതരമായ കണ്ടെത്തൽ. പ്രതിദിനം മൂന്ന് മുതൽ അഞ്ച് വരെ സാമ്പിളുകൾ എടുക്കാനാണ് നിർദേശിച്ചിരുന്നത്. 13 സർക്കിളുകളിൽ പരിശോധന നിർദേശിച്ചെങ്കിലും ഭക്ഷ്യ സുരക്ഷ ഇൻസ്‌പെക്‌ടർമാർ ആറ് സർക്കിളുകളിൽ നിന്ന് സാമ്പിൾ ശേഖരിക്കുക പോലുമുണ്ടായില്ല. തിരുവനന്തപുരം, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, കഴക്കൂട്ടം, വൈക്കം, കൊടുവള്ളി, കാസർകോട് സർക്കിളുകളിലാണ് പരിശോധന നടന്നത്.