തിരുവനന്തുപരം:സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഇന്നു മുതൽ തുറന്നു. കൊവിഡ് പരിശോധന പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിലാണ് തുറക്കാൻ അനുമതി. ഒരു സമയം 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി.
Also read: സംസ്ഥാനത്ത് പെട്രോളിന് സെഞ്ച്വറി; പാറശാലയില്‍ ലിറ്ററിന് 100.04 രൂപ
ഗുരുവായൂർ, തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ഇന്നു മുതൽ ഭക്തർക്ക് പ്രവേശനം നൽകും. അതിനിടെ സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ ഇന്നു മുതൽ നിലവിൽ വരും. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ചൊവ്വ ,വ്യാഴം ദിവസങ്ങളിൽ പ്രവർത്തിക്കാം. എന്നാൽ ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
പോസിറ്റിവിറ്റി നിരക്ക് കുറവുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. 16 മുതൽ 24 വരെ പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളിൽ 25 ശതമാനം ജീവനക്കാരെ പാടുള്ളു. സീരിയലുകൾക്കും മറ്റ് ഇൻഡോർ ഷൂട്ടിങ്ങിനും അനുമതി ഉണ്ടാകും.