തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതി അഖിൽ ആർ നായർ, രണ്ടാം പ്രതി രാഹുൽ ആർ നായർ, മൂന്നാം പ്രതി ആദർശ് എന്നിവരെ നെയ്യാറ്റിൻകര കോടതി ആറുദിവസത്തേക്ക് കസ്റ്റഡയിൽ വിട്ടിരുന്നു. അഖിൽ കൃത്യം ചെയ്യാൻ ഉപയോഗിച്ചിരുന്ന കയർ, കുഴിച്ചുമൂടാൻ ഉപയോഗിച്ച പിക്കാസ്, കമ്പിപ്പാര എന്നിവ കണ്ടെടുത്തു. അഖിൽ പുതുതായി വക്കുന്ന വീടിന് പുറകിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
അമ്പൂരി കൊലപാതകം: പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി - തെളിവെടുപ്പ് നടത്തി
അഖിൽ കൃത്യം ചെയ്യാൻ ഉപയോഗിച്ചിരുന്ന കയർ, കുഴിച്ചുമൂടാൻ ഉപയോഗിച്ച പിക്കാസ്, കമ്പിപ്പാര എന്നിവ കണ്ടെടുത്തു
യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
മൂന്നാം പ്രതി ആദർശിനെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആദർശിന്‍റെ വീട്ടിൽ നിന്നും ആദർശിന്‍റെ ഫോൺ, വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തു. തുടർന്ന് രാഹുലിനെ പുറത്തിറക്കി വീടിന് സമീപത്തെ റബ്ബർ പുരയിടത്ത് നിന്ന് രാഖിയുടെ ഒരു ചെരുപ്പ് കണ്ടെടുത്തു. എന്നാൽ രാഖിയുടെ വസ്ത്രങ്ങൾ, എടിഎം കാർഡ്, ബാഗ് തുടങ്ങിയ പ്രധാനപ്പെട്ട തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായില്ല.വരും നാളുകളിൽ മൂവരെയും കൂടുതൽ ചോദ്യം ചെയ്താലേ തെളിവുകൾ കണ്ടെത്താനാകൂ എന്ന് പൊലീസ് പറഞ്ഞു.
Last Updated : Aug 1, 2019, 7:51 PM IST