രാഖി വധം; പ്രതികളെ കസ്റ്റഡിയില്‍ വിട്ടു - രാഖി വധം
ഒന്നാം പ്രതി അഖിൽ അർ നായർ, രണ്ടാം പ്രതി രാഹുൽ ആർ നായർ, മൂന്നാം പ്രതി ആദർശ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്
രാഖി വധം
തിരുവനന്തപുരം:അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതികളെ നെയ്യാറ്റിൻകര കോടതി ആറുദിവത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി അഖിൽ അർ നായർ, രണ്ടാം പ്രതി രാഹുൽ ആർ നായർ, മൂന്നാം പ്രതി ആദർശ് എന്നിവരെയാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം കസ്റ്റഡിയിൽ വിട്ടത്. പ്രതികളുമായി കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. രാഖിയുടെ ബാഗ്, എടിഎം കാർഡ്, വസ്ത്രം തുടങ്ങിയവ ഇതുവരെയും കണ്ടെത്തിയിട്ടില്ല.