കേരളം

kerala

ETV Bharat / state

അമ്പലമുക്ക് കൊലപാതകം: പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം പൊലീസ് ശേഖരിച്ചു - Thiruvananthapuram Latest news

സിസിടിവിയില്‍ സംശയാസ്പദമായ കണ്ടെത്തിയാളുടെ കൈയില്‍ മുറിവുണ്ടായിരുന്നതായി സാക്ഷി മൊഴി

Ambalamuk murder  woman murdered inside shop  police checks cctv visuals  അമ്പലമുക്ക് കൊലപാതകം  യുവതിയെ കടയ്‌ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  തിരുവനന്തപുരം കൊലപാതകം  തിരുവനന്തപുരം ക്രൈം വാര്‍ത്തകള്‍  Thiruvananthapuram Latest news  Thiruvananthapuram crime news
അമ്പലമുക്ക് കൊലപാതകം; പ്രതിയുടെതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി

By

Published : Feb 8, 2022, 9:44 AM IST

Updated : Feb 8, 2022, 1:07 PM IST

തിരുവനന്തപുരം: അമ്പലമുക്കില്‍ യുവതിയെ കടയ്‌ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയുടെതെന്ന് കരുതുന്ന ദൃശ്യം പൊലീസ് ശേഖരിച്ചു. അമ്പലനഗറില്‍ ഇരുഭാഗത്തുള്ള മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. പാന്‍സ്‌ ധരിച്ച രണ്ട് പേരും മുണ്ടുടുത്ത ഒരാളുമാണ് കൃത്യം നടന്നുവെന്ന് കരുതുന്ന സമയത്ത് കടന്നു പോയത്. ഇതില്‍ ഒരാള്‍ 11 മണിക്ക് ശേഷം കടയ്‌ക്കുള്ളില്‍ കയറുകയും 20 മിനിറ്റിന് ശേഷം ഇറങ്ങി അമ്പലമുക്ക് ഭാഗത്തേക്ക് പോകുന്നതായും ദൃശ്യത്തില്‍ വ്യക്തമാണ്.

ഇയാളുടെ കൈയില്‍ മുറിവ്‌ കണ്ടതായി സാക്ഷിമൊഴിയുമുണ്ട്. എന്നാല്‍ കുറവന്‍കോണം ഭാഗത്തേക്ക് ആരും പോയതായി ദൃശ്യങ്ങളിലില്ല. മരിച്ച വിനീതയുടെ ഫോണിലേക്ക് വന്ന കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംശയാസ്പദമായ കോളുകളൊന്നും ഈ ഫോണിലുണ്ടായിരുന്നില്ലെന്നാണ് സൂചന.

Read More: അമ്പലമുക്കിൽ യുവതി നഴ്‌സറിയില്‍ മരിച്ച നിലയിൽ ; കൊലപാതകമെന്ന് സൂചന

ചെടി നനയ്‌ക്കാന്‍ രാവിലെ വിനീത കെട്ടിടത്തിന്‍റെ മട്ടുപ്പാവില്‍ കയറുന്നത് കണ്ടതായി പരിസരവാസികള്‍ പറഞ്ഞു. പിന്നീട് സ്ഥാപനത്തില്‍ ആരോ എത്തി വിനീതയുമായി തര്‍ക്കവും പിടിവലിയുമുണ്ടാവുകയും പിന്നീട് കൊലപാതകം നടത്തിയെന്നുമാണ് പൊലീസിന്‍റെ സംശയം. ഞായറാഴ്‌ചയാണ് (06/02/22) കുറവൻകോടുള്ള അഗ്രോ ക്ലിനിക്കെന്ന നഴ്‌സറിക്കുള്ളില്‍ നെടുമങ്ങാട്‌ സ്വദേശിനിയായ വിനീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Last Updated : Feb 8, 2022, 1:07 PM IST

ABOUT THE AUTHOR

...view details