തിരുവനന്തപുരം: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിനായി തിരുവനന്തപുരം പ്രസ്ക്ലബില്‍ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, വി എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
കെ എം ബഷീറിന് മാധ്യമ കേരളത്തിന്‍റെ അന്ത്യാഞ്ജലി - എ എം ബഷീർ
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
എ എം ബഷീറിന്‍റെ മൃതദേഹം പ്രസ്‌ക്ളബിൽ പൊതുദർശനത്തിനു വച്ചു
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച വാഹനമിടിച്ചായിരുന്നു അപകടമുണ്ടായത്.
പുലർച്ചെ 12 : 55നായിരുന്നു അപകടം. സംഭവത്തിൽ ശ്രീറാമിനും കാറുടമ വഫ ഫിറോസിനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Last Updated : Aug 3, 2019, 11:30 PM IST