തിരുവനന്തപുരം:സാമ്പത്തികമായും സാങ്കേതികമായും മുന്നോട്ട് പോകാൻ കഴിയാത്ത പദ്ധതിയാണ് കെ-റെയിലെന്ന് ബദൽ സംവാദത്തിൽ അലോക് കുമാർ വർമ. സിൽവർലൈൻ യാഥാർഥ്യമാക്കാൻ കൺസൾട്ടിങ് കമ്പനിയായ സിസ്ട്രയിൽ നിന്നും കെ-റെയിലിൽ നിന്നും പദ്ധതി മോചനം നേടണം. ഡി.പി.ആറിലെ അപാകതകൾ ചൂണ്ടികാട്ടി ചീഫ് സെക്രട്ടറിക്ക് മെയിൽ അയച്ചിരുന്നു. എന്നാൽ മറുപടി ലഭിച്ചില്ലെന്നും അലോക് കുമാർ വർമ പറഞ്ഞു.
സിൽവർലൈൻ പദ്ധതിക്ക് സ്റ്റാൻഡേർഡ് ഗേജ് തെരഞ്ഞെടുത്തതാണ് ഒന്നാമത്തെ അപാകത. അലൈൻമെന്‍റിന്‍റെ 93 ശതമാനവും ഉറപ്പില്ലാത്ത ഭൂമിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റോപ്പുകൾ പലതും പ്രധാന നഗരങ്ങൾക്ക് പുറത്താണ് എന്നതാണ് രണ്ടാമത്തെ അപാകത. തന്‍റെ സാധ്യതാപഠന റിപ്പോർട്ടാണ് അവസാനത്തേത്. ഇതിനുശേഷം മറ്റ് പഠനങ്ങൾ നടന്നിട്ടില്ലെന്നും അലോക് കുമാർ വർമ ഇന്ന് നടന്ന ബദൽ സംവാദത്തിൽ വ്യക്തമാക്കി.