തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് കൈത്താങ്ങായി പ്രശസ്‌ത സിനിമാ താരം അല്ലു അർജുൻ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലു അർജുൻ 25 ലക്ഷം രൂപ സംഭാവന ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിന് ആശ്വാസം പകർന്ന് അല്ലു അർജുൻ - മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി

കേരളത്തിന് ആശ്വാസം പകർന്ന് അല്ലു അർജുൻ
കേരളത്തിന് ആശ്വാസം പകർന്ന് അല്ലു അർജുൻ
ആന്ധ്രാ പ്രദേശ്, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനൊപ്പമാണ് കേരളത്തിനോട് പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ച് ഈ തുക നല്‍കിയത്. കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിവല്‍ താൻ കൂടെയുണ്ടെന്ന് അല്ലു അർജുൻ അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.