തിരുവനന്തപുരം: തുറമുഖ നവീകരണങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കി കൊണ്ടാണ് 2023ലെ സംസ്ഥാന ബജറ്റ്. ഇതിന്‍റെ ഭാഗമായി കേരളത്തിന്‍റെ തെക്ക് മുതല്‍ വടക്ക് വരെ വ്യാപിച്ച് കിടക്കുന്ന വെസ്റ്റ് കോസ്റ്റ് കനാലിനെ ഏറ്റവും വലിയ സാമ്പത്തിക- വ്യാപാര ഇടനാഴിയാക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
തെക്ക് - വടക്ക് മാറ്റം: വെസ്റ്റ് കോസ്റ്റ് കനാല്‍ സാമ്പത്തിക-വ്യാപാര ഇടനാഴിയാവും
വെസ്റ്റ് കോസ്റ്റ് കനാലിനെ സാമ്പത്തിക- വ്യാപാര ഇടനാഴിയാക്കാന്‍ പദ്ധതി. 300 കോടി രൂപ വകയിരുത്തി. പദ്ധതിയിലൂടെ വിനോദ സഞ്ചാര മേഖലയില്‍ അടക്കം വികസനമുണ്ടാകുമെന്ന് വിലയിരുത്തല്‍.
വെസ്റ്റ് കോസ്റ്റ് കനാലിനെ സാമ്പത്തിക-വ്യാപാര ഇടനാഴിയാക്കും
പദ്ധതി നടപ്പിലാകുന്നതിലൂടെ ഊര്‍ജം, ഗതാഗതം, വ്യവസായം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലയ്‌ക്ക് കൂടുതല്‍ വികസനാവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. കിഫ്‌ബിക്ക് കീഴിലുള്ള പൂള്‍ഡ് ഫണ്ടുകള്‍ ഉപയോഗിച്ച് കൊണ്ട് ഇത് ഏറ്റെടുക്കുന്നതിലേക്കായി മൊത്തം 300 കോടി രൂപ വകയിരുത്തി.
Last Updated : Feb 3, 2023, 3:21 PM IST