തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ യൂണിഫോം ധരിക്കാതെ വാഹനമോടിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ അടിസ്ഥാനരഹിതമെന്ന് മാനേജ്മെന്‍റ്. മേയ് 25ന് തിരുവനന്തപുരം-മാവേലിക്കര സർവീസിനിടെയാണ്, മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച് അഷ്റഫ് യൂണിഫോം ധരിക്കാതെ സർവീസ് നടത്തുന്നുവെന്ന തരത്തില്‍ ചിലർ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചത്. യൂണിഫോം ധരിക്കാതെ മതവേഷത്തിൽ ഡ്രൈവർ കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കുന്നു എന്ന തരത്തിലാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
മതവേഷത്തില്‍ ഡ്രൈവര്‍! വൈറല്‍ ചിത്രം ദുഷ്ടലാക്കോടെയെന്ന് കെ.എസ്.ആര്‍.ടി.സി - മതവേഷത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനമോടിച്ചെന്ന് സോഷ്യല്‍ മീഡിയ
യൂണിഫോം പാന്‍റിന് മുകളില്‍ അഴുക്ക് പറ്റാതിരിക്കാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് കേന്ദീകരിച്ച് ചിത്രം പകര്‍ത്തി തെറ്റിധാരണ ഉണ്ടാക്കുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി.
സംഭവത്തെ തുടർന്ന് കെ.എസ്.ആര്‍.ടി.സി വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. അഷ്റഫ് ജോലി ചെയ്യവെ യൂണിഫോം പാന്‍റിന് മുകളില്‍ അഴുക്ക് പറ്റാതിരിക്കാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് കേന്ദീകരിച്ച് ചിത്രം പകര്‍ത്തി തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്‌ത് നോക്കിയാൽ അഷ്റഫ് കെ.എസ്.ആര്‍.ടി.സി യൂണിഫോം തന്നെയാണ് ധരിച്ചിരിക്കുന്നത് എന്ന് വ്യക്തമാകുമെന്നും കെ.എസ്.ആര്‍.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.