തിരുവനന്തപുരം: രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്തെ എല്ലാ സർവകലാശാല പരീക്ഷകളും ക്യാമ്പ് മൂല്യനിർണയങ്ങളും മാറ്റിവച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സാങ്കേതിക സർവകലാശാല ഉൾപ്പടെയുള്ള പരീക്ഷകളും മൂല്യനിർണയ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടും.
എല്ലാ സർവകലാശാല പരീക്ഷകളും ക്യാമ്പ് മൂല്യനിർണയങ്ങളും മാറ്റിവെച്ചു - സർവകലാശാല പരീക്ഷകൾ
സംസ്ഥാനത്തെ സാങ്കേതിക സർവകലാശാല ഉൾപ്പെടെയുള്ള പരീക്ഷകളും മൂല്യനിർണയ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടും
ലോക്ക്ഡൗൺ
മാർച്ച് 21 മുതൽ 31 വരെ പരീക്ഷകൾ മാറ്റിവെച്ച് ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നു. എന്നാൽ നിയന്ത്രണങ്ങളും നിർദേശങ്ങളും മറികടന്ന് കേരള സർവകലാശാലയിൽ മൂല്യനിർണയ ക്യാമ്പ് നടത്തിയത് ഇടിവി ഭാരത് പുറത്തു കൊണ്ടുവന്നിരുന്നു.