കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആർത്തവാവധി - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

ആർത്തവസമയത്ത് വിദ്യാർഥിനികൾ നേരിടേണ്ടി വരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കണക്കിലെടുത്താണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധിയും പ്രസവാവധിയും പ്രഖ്യാപിച്ചത്.

menstrual leave for girls  all universities in kerala  minister r bindhu  maternity leave  amendment in attendence  sfi  ksu  kusat  വിദ്യാര്‍ഥിനികള്‍ക്ക് ആർത്തവാവധി അനുവദിച്ചു  പ്രസവാവധി  ആര്‍ത്തവാവധി  ആർ ബിന്ദു  ഹാജര്‍ ശതമാനത്തില്‍ ഭേതഗതി  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്  എസ്എഫ്ഐ  കെഎസ്‌യു  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും വിദ്യാര്‍ഥിനികള്‍ക്ക് ആർത്തവാവധി അനുവദിച്ചു

By

Published : Jan 19, 2023, 8:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ആർത്തവസമയത്ത് വിദ്യാർഥിനികൾ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കണക്കിലെടുത്താണ് എല്ലാ സർവകലാശാലകളിലും ആർത്തവാവധി അനുവദിക്കുന്നത്. 18 വയസ് കഴിഞ്ഞ വിദ്യാർഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയയാണ് അനുവദിച്ചിരിക്കുന്നത്.

ഹാജര്‍ ശതമാനത്തില്‍ ഭേദഗതി: വിദ്യാർഥിനികൾക്ക് അറ്റന്‍റന്‍സിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് നിലവിൽ ഉത്തരവിറക്കിയിരിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്തുന്നതിനായി സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് കോളജുകളിൽ യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്.

എന്നാൽ, ആർത്തവാവധി പരിഗണിച്ച് വിദ്യാർഥിനികൾക്ക് ഇനിമുതൽ 73 ശതമാനം ഹാജർ മതി. നേരത്തേ ആർത്തവാവധി സംബന്ധിച്ച ഭേദഗതി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവ്വകലാശാല കൊണ്ടുവന്നിരുന്നു. പിന്നാലെ ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

75% ഹാജറിന് കുറവാണെങ്കിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുവദിക്കില്ല. എന്നാൽ, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കാണിച്ച് അപേക്ഷിച്ചാൽ ഇളവ് ലഭിക്കും. അവധി അപേക്ഷ വൈസ് ചാന്‍സലര്‍ അംഗീകരിച്ചാലും സ്‌പെഷ്യല്‍ ഫീസ് അടച്ചാലേ പരീക്ഷ എഴുതാനാവൂ.

വിദ്യാര്‍ഥിനികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട: പുതിയ ഉത്തരവ് പ്രകാരം ഇനി പെണ്‍കുട്ടികള്‍ക്ക് ഹാജര്‍ ഇളവിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. ആര്‍ത്തവ ദിനങ്ങളും തെളിയിക്കേണ്ട ആവശ്യമില്ല. ആര്‍ത്തവാനുകൂല്യം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയാല്‍ മതി.

കേരളത്തിലെ എല്ലാ സർവകലാശാലകളിലും വിദ്യാർഥിനികൾക്ക് ആർത്തവാവധി നൽകണമെന്ന് ആവശ്യപ്പെട്ട് യുവജന ക്ഷേമ കമ്മീഷനും എസ്എഫ്ഐ, കെഎസ്‌യു തുടങ്ങിയ വിദ്യാർഥി സംഘടനകളും മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കുസാറ്റിന് പിന്നാലെ സാങ്കേതിക സർവകലാശാലയും കഴിഞ്ഞദിവസം വിദ്യാർഥിനികൾക്ക് ആർത്തവ അവധി നടപ്പിലാക്കിയിരുന്നു. കുസാറ്റിൽ പാലക്കാട് മംഗലം ഡാം സ്വദേശിനിയും കുസാറ്റ് യൂണിയന്‍ ചെയര്‍പേഴ്‌സണുമായ നമിത ജോര്‍ജ് ഉള്‍പ്പെടെയുളളവരുടെ ഇടപെടല്‍ മൂലമാണ് കുസാറ്റില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി പ്രഖ്യാപിച്ചത്.

ആര്‍ത്തവാവാധി നേടിയെടുത്തതിലെ പോര്:കുസാറ്റിലെ ആർത്തവാവധി നേടിയെടുത്തത് ആരെന്നുള്ള അവകാശവാദത്തിനുള്ള തർക്കം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴും തുടരുകയാണ്. കുസാറ്റ് പുറത്തേക്ക് വിട്ട സർക്കുലറിൽ കെഎസ്‌യു എന്ന വിദ്യാർഥി സംഘടനയുടെ പേര് മാത്രമേ പറയുന്നുള്ളൂ എന്ന അവകാശവാദം കെഎസ്‌യുവും, എസ്എഫ്ഐയുടെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റി ചെയർപേഴ്‌സനാണ് അവധിയ്‌ക്കായി ഇടപെട്ടതെന്ന് എസ്എഫ്ഐയും അവകാശപ്പെടുന്നു.

ABOUT THE AUTHOR

...view details