തിരുവനന്തപുരം: കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് മുന്നണികളും. രാവിലെ 11 മണിയ്ക്ക് നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും സ്ഥാനാർഥികളുമായി മത്സരരംഗത്തുണ്ട്. ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള കോർപ്പറേഷനിൽ 21കാരിയായ മുടവൻമുകൾ കൗൺസിലർ ആര്യ രാജേന്ദ്രനെയാണ് ഇടതുമുന്നണി മത്സരിപ്പിക്കുന്നത്. 100 അംഗ കൗൺസിലിൽ 53 അംഗങ്ങളുടെ പിന്തുണ ഇടതുമുന്നണിയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ആര്യ മേയർ സ്ഥാനത്തേക്കെത്താനാണ് സാധ്യത. 35 സീറ്റുള്ള ബിജെപി ചാല കൗൺസിലറായ സിമി ജ്യോതിഷിനെയാണ് മത്സരത്തിനിറക്കുന്നത്. 10 അംഗങ്ങൾ മാത്രമുള്ളവെങ്കിലും യുഡിഎഫും മേയർ സ്ഥാനത്തേക്ക് മത്സരിക്കും. കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പമാണ് യുഡിഎഫ് സ്ഥാനാർഥി.
തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ത്രികോണ മത്സരം; മാറ്റുരയ്ക്കാൻ മൂന്ന് മുന്നണികളും - തിരുവനന്തപുരം കോർപ്പറേഷൻ
രാവിലെ 11 മണിയ്ക്ക് നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും സ്ഥാനാർഥികളുമായി മത്സരരംഗത്തുണ്ട്.
ത്രികോണ മത്സരം
ഉച്ചയ്ക്കുശേഷം നടക്കുന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും മത്സരിക്കുന്നുണ്ട്. ഇടതുമുന്നണിയിൽ നിന്ന് പി. കെ. രാജുവും, ബിജെപിക്കായി അശോക് കുമാറും മത്സരിക്കും. അനിൽ കുമാറാണ് യുഡിഎഫ് സ്ഥാനാർത്ഥി. മേയർ തെരഞ്ഞെടുപ്പ് 11 മണിക്കും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2 മണിക്കും നടക്കും.