കേരളം

kerala

ETV Bharat / state

തലസ്ഥാനത്തെ റോഡുകള്‍ അടച്ചു

നഗരത്തിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കുന്നില്ല. കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നു പ്രവര്‍ത്തിക്കുന്നുള്ളൂ.

തിരുവനന്തപുരം  തിരുവനന്തപുരം നഗരം  ഡി.ജി.പി  പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ  തിരുവനന്തപുരം നഗരസഭ  Thiruvananthapuram city  Thiruvananthapuram city will be closed
തിരുവനന്തപുരം നഗരത്തിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് ഡി.ജി.പി

By

Published : Jul 5, 2020, 10:44 PM IST

Updated : Jul 6, 2020, 6:17 AM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മേഖലയില്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായും അടച്ചു. നഗരത്തിലേക്ക് അവശ്യസേവനത്തിന് വരാനും പോകാനും ഒരു റോഡ് മാത്രമാണ് തുറന്നിട്ടുള്ളത്.

നഗരത്തിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കുന്നില്ല. കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളും അടച്ചു.

നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചട്ടുണ്ട്. ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം. സ്റ്റേറ്റ് പൊലീസ് കണ്‍ട്രോള്‍ റൂം - 112, തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം - 0471 2335410, 2336410, 2337410, സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം - 0471 2722500, 9497900999, പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കൊവിഡ് കണ്‍ട്രോള്‍ റൂം - 9497900121, 9497900112.

Last Updated : Jul 6, 2020, 6:17 AM IST

ABOUT THE AUTHOR

...view details