സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് - തിരുവനന്തപുരം
കൊവിഡ് പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കി തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയാണ് യോഗ ലക്ഷ്യം
![സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ഉപതെരഞ്ഞെടുപ്പുകൾ സർവകക്ഷി യോഗം all party meeting today തിരുവനന്തപുരം വീഡിയോ കോൺഫറൻസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8758668-71-8758668-1599790578988.jpg)
തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്. രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം. ഉപതെരഞ്ഞെടുപ്പ് വേണ്ട എന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നിലപാട്. തെരഞ്ഞെടുപ്പ് കമ്മിഷനെ എതിർപ്പ് ഔദ്യോഗികമായി അറിയിക്കുകയാണ് സർവകക്ഷി യോഗത്തിൻ്റെ ലക്ഷ്യം. അതേസമയം ഉപതെരഞ്ഞെടുപ്പ് മാറ്റിവക്കുകയാണെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പും നീട്ടിവക്കണമെന്ന ആവശ്യം യോഗത്തിൽ യു.ഡി.എഫ് ഉന്നയിക്കുമെന്നാണ് സൂചന. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തു തന്നെ നടത്തണം എന്ന നിലപാടിലാണ് എൽ.ഡി.എഫും ബി.ജെ.പിയും