പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം; ഞായറാഴ്ച സര്‍വ്വകക്ഷി യോഗം ചേരും
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമേ മത സാമുദായിക സംഘടനാ പ്രതിനിധികളേയും യോഗത്തില്‍ പങ്കെടുപ്പിക്കും
തിരുവന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ എല്ലാവരുടേയും പിന്തുണ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വ കക്ഷി യോഗം വിളിക്കുന്നു. ശക്തമായ തുടര്‍ സമരങ്ങള്‍ നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം. ഇതിന്‍റെ ഭാഗമായാണ് സര്‍വ്വകക്ഷി യോഗം വിളിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമേ മത സാമുദായിക സംഘടനാ പ്രതിനിധികളേയും പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. രാഷ്ട്രീയ ഭേദമെന്ന്യേ എല്ലാവരും സമരത്തില്‍ പങ്കെടുക്കണമെന്ന സന്ദേശം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രതിപക്ഷവുമായി ചേര്‍ന്ന് സംഘടിപ്പിച്ച സമരം വന്‍ വിജയമായിരുന്നു. ഈ മാതൃക തുടരാനാണ് നീക്കം. എന്നാല്‍ സംയുക്ത സമരം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നത തുടരുകയാണ്.