ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി - ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി
പൊതു മേഖലാ ബാങ്കുകള്‍ ലയിപ്പിക്കുന്നത്, കിട്ടാക്കടത്തിന്‍റെ വീട്ടെടുപ്പ്, തൊഴിൽ സുരക്ഷാ എന്നിവയാണ് സമര വിഷയങ്ങൾ
![ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4830322-594-4830322-1571723310003.jpg)
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അഖിലേന്ത്യാടിസ്ഥാനത്തിലാണ് പണിമുടക്ക്. പൊതു മേഖലാ ബാങ്കുകള്‍ ലയിപ്പിക്കുന്നത്, കിട്ടാക്കടത്തിന്‍റെ വീണ്ടെടുപ്പ്, തൊഴിൽ സുരക്ഷാ എന്നിവയാണ് സമര വിഷയങ്ങൾ. സ്വകാര്യ മേഖലയിലെ ബാങ്കുകൾ സമരത്തിൽ പങ്കെടുക്കുന്നില്ല. ഇന്ന് രാവിലെ ആറുമുതൽ നാളെ രാവിലെ വരെ പണിമുടക്കാനാണ് സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ളത്.
അതേസമയം സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഇത് മൂന്നാം ദിവസമാണ് ബാങ്ക് പ്രവർത്തനങ്ങൾ മുടങ്ങുന്നത്. ഞായറാഴ്ചക്ക് ശേഷം ഇന്നലെ സംസ്ഥാന തെരഞ്ഞെടുപ്പിനെ തുടർന്ന് ബാങ്കുകൾക്ക് അവധിയായിരുന്നു. അതേസമയം പണിമുടക്ക് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും എസ്ബിഐ അറിയിച്ചു