കേരളം

kerala

ETV Bharat / state

ആറ്റിങ്ങൽ കഞ്ചാവ് കേസിലെ മുഴുവൻ പ്രതികളും പിടിയിൽ - തിരുവനന്തപുരം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ജി ഹരികൃഷ്‌ണ പിള്ള

സെപ്റ്റംബർ ആറിന് ആറ്റിങ്ങൽ കോരാണിയിൽ വച്ചാണ് കണ്ടെയ്‌നർ ലോറിയിൽ കടത്തിയ 500 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്

ആറ്റിങ്ങലിൽ കഞ്ചാവ് കേസ്  മുഴുവൻ പ്രതികളും പിടിയിൽ  attingal ghanja case  all accused in attingal cannabis case arrested  തിരുവനന്തപുരം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ജി ഹരികൃഷ്‌ണ പിള്ള  excise commisioner g harikrishna pillai
ആറ്റിങ്ങലിൽ കഞ്ചാവ് കേസിലെ മുഴുവൻ പ്രതികളും പിടിയിൽ

By

Published : Oct 23, 2020, 8:18 PM IST

തിരുവനന്തപുരം: ആറ്റിങ്ങലിൽ 500 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. സംസ്ഥാനാനന്തര ബന്ധമുള്ള കഞ്ചാവ് കടത്തിൻ്റെ സൂത്രധാരൻ പഞ്ചാബ് സ്വദേശി മൻദീപ് സിംഗ്, വടകര സ്വദേശി ജിതിൻ രാജ് എന്നിവർ അറസ്റ്റിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി.

ആറ്റിങ്ങലിൽ കഞ്ചാവ് കേസിലെ മുഴുവൻ പ്രതികളും പിടിയിൽ

സെപ്റ്റംബർ ആറിന് ആറ്റിങ്ങൽ കോരാണിയിൽ വച്ചാണ് കണ്ടെയ്‌നർ ലോറിയിൽ കടത്തിയ 500 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. രണ്ടു പ്രതികളെ അന്ന് തന്നെ പിടികൂടിയിരുന്നു. തുടർന്ന് തിരുവനന്തപുരം അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ ജി ഹരികൃഷ്‌ണ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആണ് മറ്റു പ്രതികളും പിടിയിലായത്.

മൻദീപ് സിംഗിനെ മൈസൂർ പൊലീസ് പിടികൂടി എക്സൈസ് സംഘത്തിന് കൈമാറുകയായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടെയ്‌നർ ലോറിയിലെ രഹസ്യ അറയിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. പന്ത്രണ്ടിലേറെ കണ്ടെയ്‌നർ ലോറികൾ ഉൾപ്പെടുന്ന ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമസ്ഥനായ ഇയാളുടെ മറ്റ് ഇടപാടുകൾ സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് എക്സൈസ് വ്യക്തമാക്കി.

കേസിൽ തൃശൂർ സ്വദേശി സെബു സെബാസ്റ്റ്യൻ, മൈസൂരിൽ സ്ഥിരതാമസക്കാരനായ കണ്ണൂർ ഇരിട്ടി സ്വദേശി സജീവ് എന്നിവരെ എക്സൈസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിന് സാമ്പത്തിക സഹായം നൽകിയ കണ്ണൂർ സ്വദേശിയെക്കുറിച്ചും ആന്ധ്രയിലെ വനമേഖലയിൽ താമസിച്ച് മൻദീപ് സിംഗിന് കഞ്ചാവ് തരപ്പെടുത്തി നൽകുന്ന അബ്‌ദുള്ളയെക്കുറിച്ചും അന്വേഷിച്ചുവരികയാണ്. ജില്ലയിൽ മൂന്നു മാസത്തിനിടെ മാത്രം എക്സൈസ് സംഘം പിടികൂടിയത് 1050 കിലോഗ്രാം കഞ്ചാവാണ്.

ABOUT THE AUTHOR

...view details