തിരുവനന്തപുരം: കേരളത്തിന്‍റെ ആവേശം ഏറ്റുവാങ്ങി ചെഗുവേരയുടെ പുത്രി ഡോ. അലയ് ഡാ ഗുവേര. ഒരാഴ്ചത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ അലയ് ഡാ തിരുവനന്തപുരം വിളപ്പിൽശാലയിലുള്ള ഇംഎംഎസ് അക്കാദമി സന്ദർശിച്ചു.
ഇംഎംഎസ് അക്കാദമി സന്ദർശിച്ച് ഡോ. അലയ് ഡാ ഗുവേര - ഡോ അലിഡ ഗുവേര
ജൂലൈ 28 ന് കേരളത്തിലെത്തിയ ഡോ അലയ് ഡാ ആഗസ്റ്റ് രണ്ടിന് മടങ്ങും.
ഇഎംഎസ് അക്കാദമിയിൽ സെമിനാറിൽ പങ്കെടുക്കുകയായിരുന്ന കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ പ്രവർത്തകർ ആവേശത്തോടെ മുദ്രാവാക്യം മുഴക്കിയാണ് അലയ് ഡാ ഗുവേരയെ സ്വീകരിച്ചത്. പ്രവർത്തകരോട് ചുരുങ്ങിയ വാക്കുകളിൽ സംസാരിച്ച ശേഷം അക്കാദമി ഹാളിലെ ഇഎംഎസിന്‍റെ ചിത്രങ്ങളും അലയ് ഡ സന്ദർശിച്ചു.
ഇതിനിടെ ഒപ്പം സെൽഫിയെടുക്കാനെത്തിയ ആരെയും നിരാശപ്പെടുത്തിയുമില്ല. നാളെ കണ്ണൂരിൽ ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കുന്ന ഡോ. അലയ് ഡാ കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ പുഷ്‌പനെയും സന്ദർശിക്കും. ജൂലൈ 28 ന് കേരളത്തിലെത്തിയ ഡോ. അലയ് ഡാ ആഗസ്റ്റ് രണ്ടിന് മടങ്ങും.