തിരുവനന്തപുരം:പരാധീനതകളെ ചാടി തോല്‍പ്പിച്ച് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ സ്വര്‍ണ തിളക്കവുമായി ആല്‍ബിന്‍. ജൂനിയർ ആൺകുട്ടികളുടെ ലോങ്ങ് ജംപില്‍ 6.47 മീറ്റർ ദൂരം ചാടി കടന്നാണ് കാസര്‍കോട് പാലവിള സെന്‍റ് ജോണ്‍സ് എച്ച്എസ്‌എസിലെ വിദ്യാര്‍ഥി സ്വര്‍ണം സ്വന്തമാക്കിയത്. പരീശിലനം നടത്താന്‍ സ്‌കൂളില്‍ സൗകര്യങ്ങളില്ലെന്നതാണ് ആല്‍ബിന്‍ നേരിടുന്ന വെല്ലുവിളി.
ആല്‍ബിനിലെ പ്രതിഭയെ തിരിച്ചറിഞ്ഞ മുൻ ഒളിമ്പ്യനായ കോച്ച് മാത്യുവാണ് പരിശീലനം നടത്താന്‍ സ്വന്തം വീട്ടുമുറ്റത്ത് സൗകര്യം ഒരുക്കി കൊടുത്തത്. ആല്‍ബിന് പരിശീലനം നടത്തുന്നതിനായി മുറ്റത്ത് പിറ്റും ഓട്ട പരിശീലനത്തിനായി വീടിന് ചുറ്റും ട്രാക്കും സജീകരിച്ച് കൊടുത്തു മാത്യു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മാത്യുവിന്‍റെ വീട്ടിലാണ് ആര്‍ബിന്‍ പരിശീലനം നടത്തിയത്.