തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തിയായത് സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഗുണകരമായിട്ടുണ്ട്. 40 വര്‍ഷമായി നടക്കാതിരുന്ന പദ്ധതി വേഗത്തിലായത് ഇടതു സര്‍ക്കാരിന്‍റെ കാലത്താണ്. തൊഴിലാളികള്‍ കൊവിഡ് മൂലം നാട്ടില്‍ പോയപ്പോള്‍ മാത്രമാണ് പണി വൈകിയത്.
ആലപ്പുഴ ബൈപ്പാസ്; ഉമ്മന്‍ചാണ്ടിക്ക് മറുപടിയുമായി മുഖ്യമന്ത്രി - pinarayi
ബൈപ്പാസ് പൂര്‍ത്തിയായത് സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍ കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
![ആലപ്പുഴ ബൈപ്പാസ്; ഉമ്മന്‍ചാണ്ടിക്ക് മറുപടിയുമായി മുഖ്യമന്ത്രി alappuzha bypass; CM responds to Oommen Chandy's allegation ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി തിരുവനന്തപുരം Oommen Chandy pinarayi pinarayi vijayan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10415642-thumbnail-3x2-ocpv.jpg)
ആലപ്പുഴ ബൈപ്പാസ്; ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി
ആലപ്പുഴ ബൈപ്പാസ്; ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി
യുഡിഎഫിന്‍റെ കാലത്ത് എല്ലാം പൂര്‍ത്തിയാക്കി എന്ന് പറയുന്നത് നിരുത്തരവാദപരമായ പ്രസ്‌താവനയാണ്. ആലപ്പുഴയിലെ ജനങ്ങള്‍ക്ക് എല്ലാമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ബൈപ്പാസിന്‍റെ ഉദ്‌ഘാടനം വൈകിയതിന് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവനയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.