തിരുവനന്തപുരം: രാജ്യത്തെ പൊതുജനാരോഗ്യ മേഖലയിലെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ അക്ഷയ കേരളം. ക്ഷയരോഗ നിവാരണത്തിനായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയാണ് അക്ഷയ കേരളം. രോഗ നിവാരണ പ്രവർത്തന മികവിനൊപ്പം ക്ഷയരോഗികൾക്ക് ആവശ്യമായ സേവനങ്ങൾ വീടുകളില്‍ കൃത്യമായി എത്തിച്ചു നൽകുന്നതും പരിഗണിച്ചാണ് പുരസ്‌കാരം. 2025 ഓടെ സംസ്ഥാനത്ത് നിന്നും ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിനായി എന്‍റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ മൂന്നാം ഘട്ടമാണ് അക്ഷയ കേരളം.
'അക്ഷയ കേരളം' പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതി - best model project in the public health sector
ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ട് സംസ്ഥാനം വിജയകരമായി നടപ്പാക്കുന്ന പദ്ധതിയാണ് 'അക്ഷയ കേരളം'

'അക്ഷയ കേരളം' പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതി
കൊവിഡ് വെല്ലുവിളിക്കിടയിൽ കേരളം നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് രാജ്യത്തിന്‍റെ ആദരമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ക്ഷയരോഗ സാധ്യത അധികമുള്ള 6,61,470 പേരെ ഭവന സന്ദർശനത്തിലൂടെ കണ്ടെത്തുകയും രോഗ ലക്ഷണങ്ങളുള്ള 37,685 പേരെ പരിശോധിക്കുകയും ചെയ്‌തിരുന്നു. ഇവരിൽ 802 പേർക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ കേരളം നടത്തിയ ക്ഷയരോഗ പര്യവേഷണവും മാതൃകയായി കേന്ദ്രസർക്കാർ നേരത്തെ തെരഞ്ഞെടുത്തിരുന്നു.