കേരളം

kerala

ETV Bharat / state

എ.കെ.ജി സെന്‍റര്‍ ബോംബേറ്: തുടർ ആക്രമണങ്ങൾ തടയാന്‍ പൊലീസിന് ജാഗ്രത നിര്‍ദേശം

മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡൻ്റ്‌ എന്നിവരുടെയും പുറമെ കെ.പി.സി.സി ഓഫിസായ ഇന്ദിരാഭവന്‍റെയും സുരക്ഷ വര്‍ധിപ്പിച്ചു.

akg centre attack police security tightened in thiruvananthapuram  എകെജി സെന്‍ററിന് നേരെ ബോംബേറ്  എകെജി സെന്‍റര്‍ ബോംബോറില്‍ തുടർ ആക്രമണങ്ങൾ തടയാന്‍ പൊലീസിന് നിര്‍ദേശം  bomb attack against akg centre
എ.കെ.ജി സെന്‍റര്‍ ബോംബോറ്: തുടർ ആക്രമണങ്ങൾ തടയാന്‍ പൊലീസിന് ജാഗ്രതാനിര്‍ദേശം

By

Published : Jul 1, 2022, 7:57 AM IST

തിരുവനന്തപുരം:എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് കനത്ത ജാഗ്രതയിൽ. തുടർ ആക്രമണങ്ങൾ തടയുന്നതിന് ജാഗ്രത നിർദേശം നൽകി. കെ.പി.സി.സി ഓഫിസായ ഇന്ദിരാഭവൻ്റെ സുരക്ഷ വർധിപ്പിച്ചു.

സംസ്ഥാന വ്യാപകമായി വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി. പ്രസിഡൻ്റ് കെ സുധാകരൻ എന്നിവരുടെ സുരക്ഷ വർധിപ്പിച്ചു. ഇവരുടെ വീടുകൾക്കും സംരക്ഷണം ശക്തമാക്കി. തിരുവനന്തപുരം ജില്ലയിൽ അധികസുരക്ഷയ്ക്കാ‌യി കൂടുതൽ പൊലീസിനെ വിന്യസിച്ചു.

ALSO READ|'അക്രമം നടത്തി പ്രകോപനം സൃഷ്‌ടിക്കാൻ നീക്കം'; എകെജി സെന്‍ററിലെ ബോംബേറിന് പിന്നിൽ യുഡിഎഫെന്ന് കോടിയേരി

അതേസമയം, ബോംബാക്രമണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി ഒരു മണിയോടെ ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. സമഗ്രമായ അന്വേഷണത്തിനാണ് പൊലീസിന് നിർദേശം. പൊലീസ് കാവലുള്ള സമയത്തുണ്ടായ ആക്രമണം സുരക്ഷാവീഴ്‌ചയെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഇക്കാരണത്താല്‍ അതിവേഗം അന്വേഷണം നടത്തി പ്രതിയെ കണ്ടെത്താനാണ് പൊലീസ് ശ്രമം. സമീപത്തെ വീടുകളിലെയടക്കം സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

ALSO READ|എ.കെ.ജി സെന്‍ററിന് നേരെ ബോംബേറ്; സി.സി.ടി.വി ദൃശ്യം പുറത്ത്

ABOUT THE AUTHOR

...view details