കേരളം

kerala

ETV Bharat / state

എകെജി സെന്‍റർ: എറിഞ്ഞത് ബോംബല്ല, പടക്കത്തിന് സമാനമായ സ്‌ഫോടക വസ്‌തുവെന്ന് ഫോറന്‍സിക് - എകെജി സെന്‍റർ ആക്രമണം ഫോറന്‍സിക് കണ്ടെത്തൽ

അക്രമിയെ സംബന്ധിച്ച് ഇതുവരെ പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല

akg centre attack forensic report  എകെജി സെന്‍റർ ആക്രമണം  എകെജി സെന്‍റർ എറിഞ്ഞത് ബോംബല്ല  എകെജി സെന്‍റർ ആക്രമണം ഫോറന്‍സിക് കണ്ടെത്തൽ  akg centre attack no bomb
എകെജി സെന്‍റർ ആക്രമണം: എറിഞ്ഞത് ബോംബല്ല, നാടന്‍ പടക്കത്തിന് സമാനമായ സ്‌ഫോടക വസ്‌തുവെന്ന് ഫോറന്‍സിക്

By

Published : Jul 6, 2022, 9:01 AM IST

തിരുവനന്തപുരം:എകെജി സെന്‍ററിലേക്ക് അക്രമി എറിഞ്ഞത് ബോംബല്ലെന്ന് ഫോറന്‍സിക് വിദഗ്‌ധരുടെ കണ്ടെത്തല്‍. ഉഗ്രസ്‌ഫോടകശേഷിയില്ലാത്ത, നാടന്‍ പടക്കത്തിന് സമാനമായ സ്‌ഫോടക വസ്‌തുവാണ് എറിഞ്ഞതെന്നാണ് വിലയിരുത്തല്‍. സംഭവസ്ഥലത്ത് നിന്ന് ലോഹച്ചീളുകളോ കുപ്പിച്ചില്ലുകളോ കണ്ടെത്തിയില്ല.

ഗണ്‍ പൗഡറിന്‍റെ അംശങ്ങള്‍ മാത്രമാണ് ഇവിടെ നിന്ന് ലഭിച്ചത്. അതേസമയം അക്രമിയെ സംബന്ധിച്ച് ഇതുവരെ പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും വ്യക്തത വരുത്താനായിട്ടില്ല.

ഇതിനിടെ ചോദ്യം ചെയ്‌ത ഒരാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് വ്യക്തമാകുകയും ചെയ്‌തതോടെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. ഡി.സി.ആര്‍.ബി അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ.ജെ ദിനിലിന്‍റെ നേതൃത്വത്തില്‍ 13 അംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.

ABOUT THE AUTHOR

...view details