തിരുവനന്തപുരം:എ.കെ.ജി സെന്‍ററിൽ പോലും മയക്ക് മരുന്ന് മാഫിയയുടെ വേരുകൾ എത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബെംഗളൂരു മയക്ക് മരുന്ന് കേസിൽ ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ മക്കൾ മാഫിയയുടെ കണ്ണികളാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ബിനീഷ് കോടിയേരിക്ക് ബെംഗളൂരു മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധം പുറത്ത് വന്ന പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
എ.കെ.ജി സെന്‍ററിലും മയക്കു മരുന്ന് മാഫിയയുടെ വേരുകൾ: മുല്ലപ്പള്ളി രാമചന്ദ്രൻ
ബിനീഷ് കോടിയേരിക്ക് ബെംഗളൂരു മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധം പുറത്ത് വന്ന പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. രാജ്യ വിരുദ്ധ തീവ്രവാദ പ്രവർത്തനം എൻ.ഐ.എ അന്വേഷിക്കണം. സിപിഎം നേതാക്കൾക്ക് ഉത്തരം രാജ്യദ്രോഹ നടപടികളിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തണം. സ്വർണ കള്ളക്കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണം മന്ദഗതിയിലാണ്. അന്വേഷണ സംഘത്തിന് മേൽ ഏതൊക്കെയോ ശക്തി സ്വാധീനം ചെലുത്തുന്നത് കൊണ്ടാണ് ഇതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
മയക്കു മരുന്ന് മാഫിയയുടെ കേന്ദ്രമായി കേരളം മാറുകയാണ്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ് കൗമാര കുറ്റവാളികളെ വാർത്തെടുക്കുന്ന കേന്ദ്രമാകുന്നു എന്നാണ് ആരോപണമുയരുന്നത്. കുട്ടികൾ കഞ്ചാവിന് അടിമകളാകുകയാണ്. ഇത് സമൂഹത്തിൽ അനുവദിക്കാനാവുന്നതല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.