തിരുവനന്തപുരം: എകെജി സെന്‍ററില്‍ സ്‌ഫോടന വസ്‌തുവെറിഞ്ഞ കേസില്‍ പ്രതി ജിതിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകളുണ്ടെന്നും പ്രതിയുടെ പേരില്‍ സമാനമായ കേസുകള്‍ ഇല്ലെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും കോടതി വ്യക്തമാക്കി.
എകെജി സെന്‍റര്‍ ആക്രമണം; ജിതിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി - തിരുവനന്തപുരം വാര്‍ത്തകള്‍
ജൂൺ 30 ന് രാത്രി 11.25നാണ് എകെജി സെന്‍റര്‍ ആക്രമണം നടന്നത്. ജീവപര്യന്തം ലഭിക്കാവുന്ന കുറ്റമാണിതെന്നും ഇത്തരം കുറ്റങ്ങൾക്ക് ജാമ്യം അനുവദിക്കുന്നതിൽ നിയമ തടസം ഉണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
ജീവപര്യന്തം ലഭിക്കാവുന്ന കുറ്റമാണിതെന്നും ഇത്തരം കുറ്റങ്ങൾക്ക് ജാമ്യം അനുവദിക്കുന്നതിൽ നിയമ തടസം ഉണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. അന്വേഷണത്തിന്‍റെ ഭൂരിഭാഗം നടപടികളും പൂര്‍ത്തിയാക്കാനുണ്ടെന്ന പൊലീസ് റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് ജാമ്യം തള്ളുന്നതെന്നും ഉത്തരവില്‍ പറയുന്നു. സെപ്റ്റംബർ 27നാണ് കോടതി പ്രതിയുടെ ജാമ്യ അപേക്ഷയിൽ വാദം പൂര്‍ത്തിയാക്കിയത്.
എകെജി സെന്‍ററിലേക്ക് സ്‌ഫോടന വസ്‌തു എറിയാന്‍ പ്രതി ഉപയോഗിച്ച സ്‌കൂട്ടര്‍, സംഭവ സമയത്ത് ധരിച്ചിരുന്ന ടീഷര്‍ട്ട് എന്നിവ കണ്ടെത്താന്‍ ജിതിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇതിന് ശേഷമാണ് പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കിയത്. നിലവില്‍ പ്രതി റിമാന്‍ഡില്‍ കഴിയുകയാണ്.