കേരളം

kerala

ETV Bharat / state

മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് എ.കെ ശശീന്ദ്രൻ

സമയം പാലിക്കാതെ ഓടുന്നതും വിദ്യാർഥികളെ കയറ്റാതിരിക്കുന്നതുമായ സ്വകാര്യ ബസുകളുടെ ഉടമകൾക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു

മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് എ.കെ ശശീന്ദ്രൻ

By

Published : Nov 4, 2019, 3:25 PM IST

തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് എ.കെ ശശീന്ദ്രൻ നിയമസഭയിൽ. നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, എൻഫോഴ്സ്മെന്‍റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തും. പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.

വാഹന പരിശോധന സമയത്തും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന സമയത്തും സ്പീഡ് ഗവർണറുടെ കാര്യക്ഷമത പരിശോധിക്കും. സമയം പാലിക്കാതെ ഓടുന്നതും, റൂട്ട് ഓടാതെ സര്‍വീസ് റദ്ദാക്കുന്നതും, വിദ്യാർഥികളെ കയറ്റാതിരിക്കുന്നതുമായ സ്വകാര്യ ബസുകളുടെ ഉടമകൾക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ നടത്തുന്ന ബസ് ജീവനക്കാരുടെ ഡ്രൈവിങ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവ സസ്പെന്‍റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും എ.കെ ശശീന്ദ്രൻ പറഞ്ഞു. എം. സ്വരാജ്, രാജു എബ്രഹാം എന്നിവരുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details