കേരളം

kerala

By

Published : Apr 8, 2022, 8:04 PM IST

ETV Bharat / state

'നെയ്യാർ - പേപ്പാറ ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖലയാക്കരുത് ; കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി

ജനപ്രതിനിധികളുമായുള്ള ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്

AK Saseendran statement on eco sensitive zone  നെയ്യാർ - പേപ്പാറ ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖലയാക്കരുതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍  പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച് കേന്ദ്രത്തോട് മന്ത്രി എ.കെ ശശീന്ദ്രന്‍  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news  neyyar peppara populated area protest
'ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖലയാക്കരുത്; കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി

തിരുവനന്തപുരം :നെയ്യാർ - പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയാക്കുന്നത് സംബന്ധിച്ച് ജനവാസ മേഖലകളെ ഒഴിവാക്കി കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം ഇറക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. നിലവിലുള്ള വിജ്ഞാപനം പിൻവലിച്ച് 2021 ൽ സർക്കാർ നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തിയാണ് വിജ്ഞാപനമിറക്കേണ്ടതെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

'2021 ൽ ചുരുക്കി നിർദേശിച്ചിരുന്നു' :ജനപ്രതിനിധികളുമായുള്ള ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ൽ സംസ്ഥാനം നൽകിയ നിർദേശത്തിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിരുന്നു. അന്നത്തെ ജനകീയ പ്രതിഷേധം പരിഗണിച്ചാണ് ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് 2021 ൽ ഭേദഗതി നിർദേശിച്ച് പുതുക്കിയ നിർദേശങ്ങൾ അയച്ചത്.

2020ലെ സർക്കാർ നിർദേശത്തിൽ പരിസ്ഥിതി ലോല മേഖലയായി പറഞ്ഞിരുന്നത് 71.27 ചതുരശ്ര കിലോമീറ്ററാണ്. 2021 ൽ ഇത് 52.030 ചതുരശ്ര കിലോമീറ്ററായി ചുരുക്കി നിർദേശിച്ചിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ ആദ്യത്തെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ കരടുവിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

നെയ്യാർ - പേപ്പാറ ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖലയാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി

ഇക്കാര്യത്തിൽ കേന്ദ്രത്തിന് ഭരണപരമായ വീഴ്‌ച സംഭവിച്ചിട്ടുണ്ടാകാമെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. അതേസമയം, ബഫർസോൺ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾക്ക് അടിസ്ഥാനമില്ല. ബഫർസോൺ ജനവാസ മേഖലകളെ ബാധിക്കുന്നതല്ല. വന്യജീവി സങ്കേതത്തിനുള്ളിലെ സംരക്ഷിത മേഖലയാണെന്നും മന്ത്രി പറഞ്ഞു.

വിജ്ഞാപനം വരും വരെ പ്രതിഷേധം :അമ്പൂരി, കള്ളിക്കാട്, വിതുര പഞ്ചായത്തുകളെ പൂർണമായും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം. മറ്റ് പഞ്ചായത്തുകളിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും നിർദേശിക്കും. അതേസമയം ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങൾ തത്കാലം അവസാനിപ്പിച്ച് അന്തിമ വിജ്ഞാപനം വരും വരെ പ്രതിഷേധം തുടരാനാണ് സമരസമിതിയുടെ തീരുമാനമെന്ന് അമ്പൂരി, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡൻ്റുമാർ പറഞ്ഞു.

അന്തിമ വിജ്ഞാപനം വരുമ്പോഴേ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കപ്പെടൂ എന്നും ഇവർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ദിവസങ്ങളായി സമരത്തിലാണ്.

അമ്പൂരി, കള്ളിക്കാട് പഞ്ചായത്തുകളിൽ ഇതുമായി ബന്ധപ്പെട്ട് ഹർത്താൽ നടത്തുകയുണ്ടായി. മന്ത്രി വിളിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ് കുമാർ, അരുവിക്കര എം.എൽ.എ ജി സ്റ്റീഫൻ, പാറശാല എം.എൽ.എ സി.കെ. ഹരീന്ദ്രൻ, വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details