എൻസിപിയുടെ മുന്നണി മാറ്റത്തിൽ പ്രതികരിക്കാനില്ലെന്ന് എ.കെ ശശീന്ദ്രൻ - എൻസിപി
അന്തിമ തീരുമാനം വരുമ്പോൾ പ്രതികരിക്കാമെന്നും ഇപ്പോൾ എൽഡിഎഫിനൊപ്പമാണ് നിൽക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: എൻസിപിയുടെ മുന്നണി മാറ്റത്തിൽ പ്രതികരിക്കാനില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മാണി സി കാപ്പൻ ഉൾപ്പെടെയുള്ള എൻസിപി നേതാക്കൾ യുഡിഎഫിലേക്ക് പോകുന്നതിൽ പ്രതികരിക്കാനില്ലെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അന്തിമ തീരുമാനം വരുമ്പോൾ പ്രതികരിക്കാമെന്നും ഇപ്പോൾ എൽഡിഎഫിനൊപ്പമാണ് നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ നിലപാട് തന്നെയാണ് ടിപി പീതാംബരൻ മാസ്റ്റർ പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു ചർച്ചകൾ പറയുന്നത് മാധ്യമങ്ങളാണെന്നും താൻ ഇവിടെ ഉണ്ടല്ലോയെന്നും എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.