തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകുമെന്ന് മന്ത്രി എ.കെ ബാലൻ. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമാണ് തീപിടിത്തത്തിന് കാരണമെന്ന പരാമർശം പിൻവലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയാൻ തയ്യറാകണം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കും. ഹൈക്കോടതി ഉത്തരവ് ലംഘിച്ചുള്ള പ്രതിപക്ഷ സമരങ്ങൾ കോടതി അലക്ഷ്യമാണ്. ഇക്കാര്യത്തിലും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും എ.കെ ബാലൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ പരാമർശത്തില്‍ മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് എ.കെ ബാലന്‍ - Mullappally
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമാണ് തീപിടിത്തത്തിന് കാരണമെന്ന പരാമർശം പിൻവലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയാൻ തയ്യറാകണം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്നും എകെ ബാലൻ.
മുഖ്യമന്ത്രിക്കെതിരായ പരാമർശത്തില്‍ മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് എ.കെ ബാലന്‍
ചെറിയ തീപിടിത്തമാണ് സെക്രട്ടേറിയറ്റിൽ ഉണ്ടായത്. ഒരു ബക്കറ്റ് വെള്ളം കൊണ്ട് അതു കെടുത്താനായി. സ്വിച്ച് ഇട്ട പോലെയാണ് ബി.ജെ.പി പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്ത് എത്തിയത്. ഗീബൽസിനെ തോൽപ്പിക്കുന്ന പ്രചരണമാണ് ബി.ജെ.പിയും യു.ഡി.എഫും നടത്തിയത്. ഒരു ഫയലും നഷ്ടപ്പെട്ടിട്ടില്ല. ചില ഫയലുകളുടെ ഭാഗങ്ങൾ മാത്രമാണ് കത്തിയത്. ഇവ കൈകാര്യം ചെയ്യുന്ന സെക്ഷൻ ഓഫീസർമാർ ഫയലുകളുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഒരു ഫയലും മുക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്നും എ.കെ ബാലൻ പറഞ്ഞു.